ബുധനാഴ്‌ച, നവംബർ 18, 2026
Saudi ArabiaTop Stories

‎ഇൻഡിഗോ സൗദി സർവീസ് റദ്ദാക്കിയ തീരുമാനം നവംബർ 30 വരെ നീട്ടി

സൗദി അറേബ്യയിലെ നിലവിലെ സുരക്ഷാ സാഹചര്യം കണക്കിലെടുത്ത്, ജിദ്ദ, മദീന, റിയാദ്, ദമ്മാം എന്നിവിടങ്ങളിലേക്കും അവിടെനിന്നുമുള്ള എല്ലാ വിമാന സർവീസുകളും 2026 നവംബർ 30 (ഉൾപ്പെടെ) വരെ റദ്ദാക്കിയതായി ഇൻഡിഗോ അറിയിച്ചു.
‎
‎നേരത്തെ എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും റിയാദിനെയും ദമ്മാമിനെയും ബന്ധിപ്പിക്കുന്ന വിമാന സർവീസുകൾ റദ്ദാക്കിയത് നവംബർ 30 വരെ നീട്ടുകയും , ജിദ്ദയിലേക്കുള്ള സർവീസുകൾ നവംബർ 21 വരെയും നിർത്തിവെച്ചതായി അറിയിക്കുകയും ചെയ്തിരുന്നു.
‎
അതേസമയം റിയാദിലേക്കും ജിദ്ദയിലേക്കുമുള്ള എല്ലാ വിമാന സർവീസുകളും നവംബർ 30 വരെ നിർത്തിവച്ചതായി ആകാസ നേരത്തെ അറിയിച്ചിരുന്നു.
‎

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്