ഹൂത്തി മിസൈൽ വിക്ഷേപണം പരാജയപ്പെട്ട് ജനവാസമേഖലയിൽ പതിച്ചു; സ്ഫോടനങ്ങളുടെ ദൃശ്യങ്ങൾ പുറത്ത്
യെമനിൽ ഹൂത്തികൾ വിക്ഷേപിച്ച ബാലിസ്റ്റിക് മിസൈൽ ലക്ഷ്യമിട്ട പാതയിൽ മുന്നേറാതെ യെമനിലെ ജനവാസമേഖലയിൽ പതിച്ചു. സംഭവത്തിന് പിന്നാലെ ശക്തമായ സ്ഫോടനങ്ങൾ ഉണ്ടായതായും റിപ്പോർട്ടുണ്ട്.
മിസൈൽ വിക്ഷേപണശ്രമം പരാജയപ്പെട്ടതും തുടർന്ന് സ്ഫോടനം നടക്കുന്നതും ദൃശ്യങ്ങളിൽ കാണാം. സ്ഫോടനങ്ങൾക്ക് പിന്നാലെ പ്രദേശത്ത് വീണ്ടും പൊട്ടിത്തെറികൾ ഉണ്ടായെന്ന വിവരങ്ങളുമുണ്ട്.
എന്നാൽ സംഭവസ്ഥലവും സമയവും സ്വതന്ത്രമായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. നാശനഷ്ടങ്ങളോ ആളപായമോ ഉണ്ടായിട്ടുണ്ടോ എന്ന കാര്യത്തിലും ഔദ്യോഗിക സ്ഥിരീകരണം ലഭ്യമല്ല.അടുത്ത കാലത്ത് ഹൂത്തി ബാലിസ്റ്റിക് മിസൈലുകൾ വിക്ഷേപണത്തിൽ പരാജയപ്പെട്ട് യെമനിലെ തന്നെ ജനവാസ പ്രദേശങ്ങളിൽ വീഴുന്ന സംഭവങ്ങൾ യെമൻ സർക്കാർ അനുകൂല സ്രോതസ്സുകളും സൗദി മാധ്യമങ്ങളും ആവർത്തിച്ച് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വീഡിയോ കാണാം👇
بالفيديو: فشل إطلاق صاروخ باليستي حوثي وسقوطه على قرى مأهولة بالسكان وسط انفجارات عنيفة …. صحيفة المرصد: وثق مقطع فيديو متداول لحظة فشل إطلاق صاروخ باليستي تابع لميليشيا الحوثي الإرهابية في اليمن، وسقوطه في منطقة تضم قرى مأهولة بالسكان. وأظهر المقطع انفجارات عنيفة أعقبت سقوط الصاروخ، وسط أنباء عن وقوع انفجارات ثانوية في المنطقة. ولم تتضح حتى الآن حجم الأضرار أو وجود ضحايا جراء الحادثة.
— صحيفة المرصد (@marsdnews24) November 18, 2026
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
