ബഹ്റൈനെതിരെ ഇറാന്റെ തുടർച്ചയായ ആക്രമണം; ശക്തമായി അപലപിച്ച് സൗദി അറേബ്യ
ബഹ്റൈനെതിരെ ഇറാൻ നടത്തുന്ന തുടർച്ചയായ ആക്രമണങ്ങളെ ശക്തമായി അപലപിച്ച് സൗദി അറേബ്യ.
ഇറാന് നേരെ അമേരിക്ക നടത്തുന്ന ആക്രമണങ്ങൾക്ക് തിരിച്ചടിയായി കൊണ്ട് ബഹ്റൈനിലെ യുഎസ് താവളങ്ങളെയും റഡാർ സംവിധാനങ്ങളെയും നിരവധി തവണയാണ് ഇറാൻ ആക്രമിച്ചത്
ബഹ്റാനോടുള്ള പൂർണ ഐക്യദാർഢ്യം ആവർത്തിച്ച സൗദി വിദേശകാര്യ മന്ത്രാലയം, രാജ്യത്തിന്റെ സുരക്ഷയും സ്ഥിരതയും സംരക്ഷിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാനുള്ള ബഹ്റൈന്റെ അവകാശത്തെ പിന്തുണയ്ക്കുന്നതായും വ്യക്തമാക്കി.ആക്രമണങ്ങൾ ഉടൻ അവസാനിപ്പിക്കണമെന്ന് സൗദി അറേബ്യ ആവശ്യപ്പെട്ടു. മേഖലയിലെ രാജ്യങ്ങൾക്കെതിരായ ആക്രമണങ്ങൾ നിർത്തി, പ്രതിസന്ധിക്ക് സമാധാനപരമായ പരിഹാരം കണ്ടെത്താനുള്ള നയതന്ത്ര ശ്രമങ്ങൾക്കും ചർച്ചകൾക്കും അവസരം നൽകണമെന്നും മന്ത്രാലയം അഭ്യർഥിച്ചു.
അയൽരാജ്യങ്ങളോടുള്ള നല്ല ബന്ധത്തിന്റെ തത്വങ്ങൾക്കും മേഖലയിലെ സമാധാന-സുരക്ഷാ ശ്രമങ്ങൾക്കും വിരുദ്ധമാണ് ഇത്തരം ആക്രമണങ്ങളെന്ന് സൗദി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
