ചൊവ്വാഴ്‌ച, നവംബർ 17, 2026
Saudi ArabiaTop Stories

മക്ക ക്ലോക്ക് ടവറിന് രണ്ട് ഗിന്നസ് റെക്കോർഡുകൾ

മക്കയിലെ ക്ലോക്ക് ടവർ സമുച്ചയത്തിലെ മ്യൂസിയവും തുറസ്സായ നിരീക്ഷണവേദിയും ഗിന്നസ് വേൾഡ് റെക്കോർഡ്സിന്റെ രണ്ട് ലോക റെക്കോർഡുകൾ നേടി. മക്ക സിറ്റി ആൻഡ് ഹോളി സൈറ്റ്സ് റോയൽ കമ്മീഷനാണ് നേട്ടം കൈവരിച്ചത്.

കെട്ടിടത്തിനുള്ളിലെ ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള മ്യൂസിയമായി ക്ലോക്ക് ടവർ മ്യൂസിയത്തെ അംഗീകരിച്ചു. നിലത്തുനിന്ന് 426.875 മീറ്റർ ഉയരത്തിലാണ് മ്യൂസിയം സ്ഥിതി ചെയ്യുന്നത്.

സമുച്ചയത്തിലെ തുറസ്സായ നിരീക്ഷണവേദി 560.875 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്നതോടെ ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള ഔട്ട്ഡോർ നിരീക്ഷണവേദിയെന്ന റെക്കോർഡും സ്വന്തമാക്കി. ഗിന്നസ് വേൾഡ് റെക്കോർഡ്സിന്റെ രേഖകൾ പ്രകാരം ഈ നേട്ടങ്ങൾ 2026 ജനുവരി 5-നാണ് കൈവരിച്ചത്.

മക്കയുടെ ചരിത്ര, ശാസ്ത്ര, വാസ്തുവിദ്യാ പൈതൃകം സന്ദർശകർക്കായി കൂടുതൽ പ്രയോജനപ്പെടുത്താനും നഗരത്തിലെ പ്രധാന കേന്ദ്രങ്ങൾ വികസിപ്പിക്കാനുമുള്ള കമ്മീഷന്റെ ശ്രമങ്ങളുടെ ഭാഗമായാണ് ഈ നേട്ടമെന്ന് അധികൃതർ അറിയിച്ചു.

താമസക്കാർക്കും തീർഥാടകർക്കും സന്ദർശകർക്കും മക്കയിൽ കൂടുതൽ സമ്പന്നമായ അനുഭവം ഒരുക്കുകയാണ് ലക്ഷ്യമെന്നും കമ്മീഷൻ വ്യക്തമാക്കി.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group