റിയാദ് ഫിനാൻഷ്യൽ ഡിസ്ട്രിക്ട് ടവറിന് നേരെ ഹൂത്തീ ആക്രമണം; സമീപ കെട്ടിടങ്ങൾക്കും നാശനഷ്ടം
റിയാദിലെ ഫിനാൻഷ്യൽ ഡിസ്ട്രിക്ടിലുള്ള ടവറിന് നേരെയുണ്ടായ ആക്രമണത്തിൽ കെട്ടിടത്തിന്റെ പല നിലകൾക്കും സമീപത്തെ കെട്ടിടങ്ങൾക്കും നാശമുണ്ടായതായി സൗദി സിവിൽ ഡിഫൻസ് അറിയിച്ചു.
ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. വ്യാഴാഴ്ച, നവംബർ 19ന് നടന്ന സംഭവത്തിന് പിന്നിൽ ഹൂത്തി വിഭാഗമാണെന്ന് സിവിൽ ഡിഫൻസ് പ്രസ്താവനയിൽ ആരോപിച്ചു.
ആക്രമണം നഗരത്തിലെ സിവിലിയൻ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടുള്ളതാണെന്നും ഇത് അന്താരാഷ്ട്ര മാനുഷിക നിയമത്തിന്റെ വ്യക്തമായ ലംഘനമാണെന്നും അധികൃതർ വ്യക്തമാക്കി.സംഭവം ഉണ്ടായ ഉടൻ ബന്ധപ്പെട്ട അധികൃതർ ഇടപെട്ട് അംഗീകൃത നടപടികൾ സ്വീകരിച്ചതായും ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കാനുള്ള ക്രമീകരണങ്ങൾ നടപ്പാക്കിയതായും സിവിൽ ഡിഫൻസ് അറിയിച്ചു.
ആക്രമണം നഗരത്തിലെ സാധാരണക്കാരുടെ സുരക്ഷയ്ക്ക് ഉയർത്തുന്ന ഭീഷണിയും പ്രസ്താവന ചൂണ്ടിക്കാട്ടി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
