Sunday, September 22, 2024
IndiaTop Stories

വിങ് കമാൻഡർ അഭിനന്ദൻ വർദ്ധമാൻ ഇന്ത്യയിൽ; കൈമാറിയത് രാത്രി 9:20 ന്

പാകിസ്താന്‍ കസ്റ്റഡിയിലായിരുന്ന ഇന്ത്യന്‍ വൈമാനികന്‍ അഭിനന്ദന്‍ വര്‍ധമാനെ ഇന്ത്യക്ക് കൈമാറി. മണിക്കൂറുകള്‍ നീണ്ട നാടകീയതകള്‍ക്കൊടുവിൽ, രാത്രി 9.20 ഓടെയാണ് നടപടികൾ പൂർത്തിയാക്കി പാക്കിസ്ഥാൻ അഭിനന്ദനെ വാഗാ അതിർത്തി വഴി ഇന്ത്യയ്ക്ക് കൈമാറിയത്.

എന്നാൽ വൈകുന്നേരം 05.20ഓടെ അഭിനന്ദനെ പാകിസ്താന്‍ ഇന്ത്യക്ക് കൈമാറിയെന്ന തരത്തിൽ വിവിധ ഇന്ത്യൻ മാധ്യമങ്ങൾ വാർത്ത പുറത്ത് വിട്ടിരുന്നു. പിന്നീട് ഇത് തിരുത്തി, അഭിനന്ദിനെ ഇന്ത്യക്ക് കൈമാറിയ വിവരം സ്ഥിരീകരിക്കാനായില്ലെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. പാകിസ്ഥാൻ രണ്ടു തവണ അഭിനന്ദനെ കൈമാറുന്ന സമയം മാറ്റുകയും ചെയ്തിരുന്നു.

വാഗയില്‍ നിന്ന് അമൃത്‌സറിലെത്തിക്കുന്ന അഭിനന്ദിനെ വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ ഡല്‍ഹിയിലേക്ക് കൊണ്ടുപോകും. അഭിനന്ദനെ തിരിച്ചെത്തിക്കുന്നതിന്റെ ഭാഗമായി വാഗാ അതിര്‍ത്തിയിലെ ഇന്നത്തെ ബീറ്റിങ് റിട്രീറ്റ് ചടങ്ങ് ഇന്ത്യയും പാകിസ്താനും ഉപേക്ഷിച്ചിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q