തിങ്കളാഴ്‌ച, ജൂൺ 8, 2026
OmanTop Stories

ടൂറിസം വകുപ്പിൽ ഒമാനിവത്ക്കരണം വ്യാപിപ്പിക്കും

മസ്ക്കറ്റ്: ഒമാനില്‍ ടൂറിസം മേഖലയിൽ ഒമാനിവത്ക്കരണം കൂടുതൽ വ്യാപിപ്പിക്കും. അടുത്ത വർഷത്തോടെ കാൽ ലക്ഷത്തോളം ഒമാനികൾക്ക് തൊഴിലവസരങ്ങൾ ഒരുക്കാനാണു അധികൃതരുടെ പദ്ധതി.

വിനോദ സഞ്ചാര മേഖലയിലെ തൊഴിലവസരങ്ങളെക്കുറിച്ച് ഒമാനികൾക്കിടയിൽ ബോധവൽകരണം നടത്തുന്നതിനൊപ്പം തൊഴിലധിഷ്ഠിത പരിശീലന പദ്ധതികൾ നടപ്പിലാക്കുമെന്നും ഒമാൻ ടൂറിസം മന്ത്രി അഹമ്മദ് ബിൻ നാസർ അൽ മെഹർസി വ്യക്തമാക്കി.

ഒമാനിൻ്റെ വിവിധ പ്രവിശ്യകളിൽ അടുത്ത രണ്ടു വർഷങ്ങളിൽ ആയിരക്കണക്കിനു സ്വദേശികൾക്കാണു ടൂറിസം മേഖലയിൽ തൊഴിലവസരങ്ങൾ ലഭ്യമാകുക. 2020 ആകുമ്പോള്‍ സ്വദേശിവത്ക്കരണം 44 ശതമാനത്തിൽ എത്തുമെന്നും ഈ മേഖലയിൽ സ്വദേശികൾക്കൊപ്പം വിദേശികൾക്കും ധാരാളം തൊഴിലവസരങ്ങൾ ലഭ്യമാകുമെന്നും മന്ത്രി പറഞ്ഞു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്