തിങ്കളാഴ്‌ച, ജൂൺ 8, 2026
Top StoriesU A E

വരും ദിനങ്ങളിൽ യു എ ഇയിലെ കാലാവസ്ഥയിൽ വലിയ വ്യതിയാനം സംഭവിക്കും

അബുദാബി: അടുത്ത ഏതാനും ദിനങ്ങളിൽ യുഎഇയിലെ കാലാവസ്ഥയിൽ വലിയ വ്യതിയാനമുണ്ടാകുമെന്ന് പ്രവചനം. യു എ ഇയുടെ വിവിധ ഭാഗങ്ങളില്‍ മഴയും പൊടിക്കാറ്റും ഉണ്ടാവാൻ സാധ്യതയുണെന്നാണു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുള്ളത്.

ഈ സന്ദർഭത്തിൽ വാഹനങ്ങൾ ഓടിക്കുന്നവര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് അബുദാബി പൊലീസ് മുന്നറിയിപ്പ് നൽകി. ദൂരക്കാഴ്ച കുറയുമെന്നതിനാൽ വളരെ ശ്രദ്ധയോടെ മാത്രം വാഹനമോടിക്കാവൂ. വാഹനങ്ങള്‍ക്കിടയില്‍ സുരക്ഷിതമായ അകലം പാലിക്കുകയും പെട്ടെന്ന് ബ്രേക്ക് ചെയ്യേണ്ട അവസരങ്ങൾ ഒഴിവാക്കുകയും വേണം.

കാലാവസ്ഥയിൽ വ്യതിയാനമുണ്ടാകുംബോൾ 80 കിലോമീറ്റര്‍ വരെ മാത്രമേ പരമാവധി വേഗത പാടുള്ളൂ. കാലാവസ്ഥ മോശമാകുന്ന സമയത്ത് റഡാറുകളിലെ മാക്സിമം സ്പീഡ് 80 കിലോമീറ്ററായി നിജപ്പെടുത്തുമെന്ന് അധികൃതർ ഓർമ്മിപ്പിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്