ചെമ്മാട് സ്വദേശി റിയാദിൽ മരണപ്പെട്ടു; മരണം മുൻകൂട്ടി അറിഞ്ഞപോലെ സുഹൃത്തുക്കൾക്ക് മെസ്സേജ് അയച്ചു.
മലപ്പുറം തിരൂരങ്ങാടി-ചെമ്മാട് സ്വദേശി കരിപറംബത്ത് പരേതനായ ബീരാൻ്റെ മകൻ അബ്ദുല്ല (48) റിയാദിൽ നിര്യാതനായി. കഴിഞ്ഞ വ്യാഴാഴ്ച നെഞ്ച് വേദനയെത്തുടർന്ന് റിയാദിലെ ഗവണ്മെൻ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.
കഴിഞ്ഞ 23 വർഷമായി ബൂഫിയ നടത്തുകയായിരുന്നു അബ്ദുല്ല. ഫാത്തിമയാണു മാതാവ്. ഭാര്യ ജമീല, ഫവാസ്, ഫഹ്ന, ഫാത്തിമ, ഫയാസ് എന്നിവർ മക്കളാണ്.
മൂന്ന് ദിവസം മുംബ് അബ്ദുല്ല ഒരു വാട്സപ് ഗ്രൂപിൽ മരണവുമായി ബന്ധപ്പെട്ട ഒരു സന്ദേശം അയച്ചത് അദ്ദേഹത്തിന്റെ സ്നേഹിതന്മാർ ഓർക്കുന്നു.
” ശരിയാണ് ഒരു പാട് തെറ്റുകൾ എന്റെ പക്കൽ നിന്നും വന്നു പോയിട്ടുണ്ട് മാപ്പാക്കുക എല്ലാവരും. ഞാൻ മരിച്ചെന്നു കേട്ടാൽ നിങ്ങൾ എല്ലാ തിരക്കുകളും മാറ്റിവെച്ചു വരണം എന്റെ വീട്ടിലേക്കു എനിക്ക് വിളിക്കാനൊന്നും സമയം കിട്ടില്ല എന്നിട്ട് നിങ്ങൾ എന്നെ നന്നായി കുളിപ്പിച്ച് നല്ല വസ്ത്രംധരിപ്പിച്ചു എല്ലാവരും എന്നെ മാറി മാറി തോളിൽ വെക്കണം പള്ളിയെത്തി നിസ്കരിക്കുമ്പോൾ ആത്മാർത്ഥതയോടെ മനസ്സുരുകി പ്രാർഥിക്കണം അവസാനം മൂന്നു പിടി മണ്ണും വാരിയിട്ടേ നിങ്ങൾ പോരാൻ പാടുള്ളു പിന്നെ ഗ്രൂപ്പിൽ നിന്നും എന്റെ പേരും റിമൂവ് ചെയ്യാം ഞാൻ തർക്കിക്കാൻ ഉണ്ടാവില്ല അതോടെ അബ്ദുള്ള എന്ന പേരും നിങ്ങൾ മറക്കും.”
സന്ദേശത്തിലെ വരികൾ അറം പറ്റിയ പോലെ അബ്ദുല്ല രണ്ട് ദിവസം കഴിഞ്ഞപ്പോഴേക്കും ഈ ലോകത്ത് നിന്നും വിട പറഞ്ഞു.
പ്രവാസ ലോകത്ത് നിന്നുള്ള ഹൃദയാഘാത മരണ വാർത്തകൾ ദിനം പ്രതി വർദ്ധിക്കുകയാണ്. പാലക്കാട് അലനല്ലൂർ സ്വദേശി തയ്യിൽ ശൗക്കത്ത് അലി(47) കഴിഞ്ഞ ദിവസം റിയാദിൽ മരിച്ചിരുന്നു. അസീസിയയിൽ ബൂഫിയ നടത്തുകയായിരുന്നു ശൗക്കത്ത് അലി. ഹൃദയാഘാതമായിരുന്നു അദ്ദേഹത്തിൻ്റെയും മരണ കാരണം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
