സൗദിയിൽ സുരക്ഷാ കേസുകളിൽ വിവിധ രാജ്യക്കാരായ 141 പേർ പിടിയിൽ
സൗദിയിൽ കഴിഞ്ഞ രണ്ട് മാസത്തിനകം സുരക്ഷാ കേസുകളിൽ പിടിയിലായത് വിവിധ രാജ്യക്കാരായ 141 പേർ. അറസ്റ്റിലായവരെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ജയിലിലടച്ചിരിക്കുകയാണ്.
പിടിയിലായവരിൽ 81 പേർ സൗദി പൗരന്മാരാണ്. 13 പേർ യമനികളും, 10 പാകിസ്ഥാനികളും, 9 സിറിയക്കാരും, 9 ഫലസ്തീനികളും, 5 വീതം ഈജിപ്ഷ്യൻ പൗരന്മാരും ജോർദ്ദാനികളും, 2 അഫ്ഗാനികളും, 2 ബഹ്രൈനികളും, ഫിലിപൈൻസ്, ബർമ, ബംഗ്ളാദേശ്,മൊറോക്കോ, ഇറാഖ് എന്നിവിടങ്ങളിൽ നിന്ന് ഓരോരുത്തരുമാണു ബാക്കിയുള്ള പ്രതികൾ.
നിലവിൽ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ജയിലിൽ അടക്കപ്പെട്ടവരുടെ എണ്ണം ഇതോടെ 5356 ആയിട്ടുണ്ട്. ഇതിൽ 4316 പേരും സൗദികളാണ്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
