ജിദ്ദ തണൽ ചാരിറ്റി നാലാം വാർഷികം ആഘോഷിച്ചു
സാമൂഹ്യ സേവന പാതയിൽ സ്തുത്യർഹമായ പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്ന ജിദ്ദ തണൽ ചാരിറ്റി അതിന്റെ നാലാം വാർഷികം ആഘോഷിച്ചു. ഷറഫിയ ഇമ്പാല ഗാർഡൺ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച വാർഷിക പൊതുയോഗം ശ്രീ. എ പി. കുഞ്ഞാലി ഹാജി ഉത്ഘാടനം ചെയ്തു. സാമൂഹ്യ സേവന രംഗത്ത് തണൽ ചാരിറ്റി നടത്തിയ ഇടപെടലുകളെ അദ്ദേഹം പ്രശംസിച്ചു. സുതാര്യവും സത്യസന്ധവുമായ പ്രവർത്തനങ്ങൾ എന്നും മറ്റുള്ളവർക്ക് പ്രചോദനമാവേണ്ടതാണെ ന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

തണൽ ചാരിറ്റി സ്ഥാപകൻ ബാവ പേങ്ങാടന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഗോപി നെടുങ്ങാടി, മുഹമ്മദ് ബൈജു, മജീദ് നഹ, ജലീൽ കണ്ണമംഗലം, എ എം സജിത്ത്, ജാഫർ അലി പാലക്കോട്, സുൽഫീക്കർ ഒതായി, കബീർ കൊണ്ടോട്ടി, സാദിക്കലി തുവ്വൂർ, മുസ്തഫ പെരുവള്ളൂർ, അബ്ബാസ് ചെമ്പൻ, റഷീദ് വരിക്കോടൻ, റഷീദ് കൊളത്തറ, സി എം അഹമ്മദ്, മമ്മദ് പൊന്നാനി, പി എ ചെറീദ്, നസീർ വാവാകുഞ്ഞ്, ജിദ്ദ എൻജിനീയേഴ്‌സ് ഫോറം പ്രസിഡന്റ് അബ്ദുൽ റഷീദ്, ഷരീഫ് അറക്കൽ, ഹക്കിം പാറക്കൽ, ജമാൽ, കുഞ്ഞു മുഹമ്മദ് കോടശ്ശേരി, ഹുസ്സൈൻ ചുള്ളിയോട്, മുസ്തഫ കോട്ടയിൽ, ഷംസു ഹാജി, മുജീബ് പാക്കട, നൗഷാദ് ചാലിയാർ, പി സി ഫ് പ്രതിനിധി റഷീദ് ഒഴൂർ, കുട്ടി കാക്ക കരുളായി, മൂസ പൊന്മള തുടങ്ങിയവർ സംസാരിച്ചു.

നാട്ടിൽ ചാരിറ്റി പ്രവർത്തന രംഗത്ത് സജീവ സാന്നിധ്യമായ ആബിദ് വഴിക്കടവ് സോഷ്യൽ മീഡിയയിലൂടെയുള്ള സമകാലീന ചാരിറ്റി പ്രവർത്തനങ്ങളെക്കുറിച്ച് സംസാരിച്ചു. ‘എന്തുകൊണ്ട് തണൽ ചാരിറ്റി’ എന്ന വിഷയത്തെ അധികരിച്ച് തണൽ ചാരിറ്റി രക്ഷാധികാരി ഷാനവാസ് തലാപ്പിൽ വിശദീകരിച്ചു സംസാരിച്ചു.

ലുലു സൈനിയുടെ സ്വാഗത ഭാഷണത്തോടെ ആരംഭിച്ച യോഗത്തിൽ പുൽവാമ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച ജവാന്മാർക്ക് വേണ്ടി മൗനപ്രാർത്ഥനയും നടത്തി. തല ചാരിറ്റിയുടെ രക്ത ദാനത്തിനുള്ള ‘ബ്ലഡ് ലൈൻ’ എന്ന സംവിധാനത്തെ ഷാനവാസ് സ്നേഹക്കൂട് പരിചയപ്പെടുത്തി. ഹജ്ജ് സേവന രംഗത്തെ ചാരിറ്റിയുടെ സംഭാവനകളെക്കുറിച്ച് അലി ബാപ്പു സംസാരിച്ചു.

യോഗത്തിൽ പ്രതിമാസ ധനസഹായ വിതരണം നടന്നു. പുതിയ കോർഡിനേറ്റർമാർക്കുള്ള കാർഡ് വിതരണവും നടന്നു.
തണൽ ചാരിറ്റിയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകി കൊണ്ട് ജിദ്ദ ഇന്ത്യൻസ് ക്രിക്കറ്റ് ക്ലബ് (JICC) സ്വരൂപിച്ച ധന സഹായം റെജി കൊല്ലം ബാവ പേങ്ങാടനു കൈമാറി.

യോഗത്തിനു മുസ്തഫ തൃത്താല നന്ദി പറഞ്ഞു. സക്കീർ അലി കണ്ണേത്ത്, കരീം മഞ്ചേരി, സമ്മദലി, സഫീർ, ശാക്കിർ കണ്ണൂർ, ഇബ്രാഹിം കണ്ണൂർ, അഷ്‌റഫ് വടക്കേക്കാട്, ഉമ്മർ മങ്കട, ഫിറോസ് കാപ്പിൽ, മുഹമ്മദ് അലി ചമ്രവട്ടം, ഗഫൂർ ചുങ്കത്തറ, സൈഫുദ്ധീൻ മാസ്റ്റർ, സാലി, സഹദ് സലിം, മുസ്തഫ, ലത്തീഫ് മമ്പുറം, മജീദ് കിളിയേങ്ങൽ, ഫൈസൽ കൊളപ്പുറം, സുഹൈൽ, റാഫി എ ആർ നഗർ, ഷാഫി മണ്ണാർക്കാട്, ശകീബ്, ഷൌക്കത്ത് പരപ്പനങ്ങാടി, അബൂബക്കർ വെള്ളില, അക്ബർ അലി, ഹൈദരലി, കുഞ്ഞുട്ടി ആലന്ത, റസാക്ക് പട്ടിക്കാട്, അസ്‌കർ കാളികാവ് തുടങ്ങിയവർ പരിപാടികക്ക് നേതൃത്വം നൽകി.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
