സൗദിയിൽ 10 ലക്ഷത്തിലധികം വിദേശികൾക്ക് ഒരു വർഷത്തിനകം ജോലി നഷ്ടപ്പെട്ടു
സൗദിയിൽ കഴിഞ്ഞ ഒരു വർഷത്തിനിടെ മാത്രം 10 ലക്ഷത്തിലധികം വിദേശികൾക്ക് തൊഴിൽ നഷ്ടപ്പെട്ടതായി ജനറൽ ഓർഗനൈസേഷൻ ഓഫ് സോഷ്യൽ ഇൻഷൂറൻസ് വെളിപ്പെടുത്തി.
സ്വദേശികളും വിദേശികളുമായി 13,40,000 പേർക്ക് സ്വകാര്യ മേഖലയിൽ തൊഴിൽ നഷ്ടപ്പെട്ടതായാണു കണക്ക്. ഇതിൽ തൊഴിൽ നഷ്ടപ്പെട്ട വിദേശികളുടെ എണ്ണം 10 ലക്ഷത്തിലധികം വരുമെന്നാണു റിപ്പോർട്ട്.
2017ൽ 79,05,000 വിദേശികളായിരുന്നു തൊഴിൽ മേഖലയിലുണ്ടായിരുന്നത്. ഇത് കഴിഞ്ഞ വർഷം അവസാനത്തോടെ 69,00,000 ആയി ചുരുങ്ങുകയായിരുന്നു
അതേ സമയം സൗദിവത്ക്കരണ പ്രക്രിയകൾക്കിടയിലും തൊഴിൽ മേഖലയിൽ വിദേശി വനിതകളുടെ എണ്ണം വർധിച്ചതായി ജനറൽ ഓർഗനൈസേഷൻ ഓഫ് സോഷ്യൽ ഇൻഷൂറൻസ് റിപ്പോർട്ടിൽ പറയുന്നു.
2017 അവസാനത്തിൽ തൊഴിൽ വിപണിയിൽ വിദേശി വനിതകളുടെ എണ്ണം 2,11,700 ആയിരുന്നെങ്കിൽ 2018 അവസാനത്തോടെ അത് 2,14,200 ആയി വർധിച്ചിട്ടുണ്ട്. അതേ സമയം 63,000 ത്തിൽ പരം സ്വദേശി വനിതകൾക്ക് കഴിഞ്ഞ വർഷം അവസാനത്തോടെ സ്വകാര്യ മേഖലയിൽ തൊഴിൽ നഷ്ടപ്പെട്ടിട്ടുമുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
