തിങ്കളാഴ്‌ച, ജൂൺ 8, 2026
Top StoriesU A E

ഷാർജയിലെ ലേബർ ക്യാംബുകളിലേക്ക് വൻ തോതിൽ മദ്യക്കടത്ത്; 3 പേർ അറസ്റ്റിൽ

ഷാര്‍ജ: ഷാര്‍ജയില്‍ മദ്യവില്‍പ്പന നിരോധിക്കപ്പെട്ടിട്ടുള്ളതിനാല്‍ മറ്റിടങ്ങളില്‍ നിന്ന് അനധികൃതമായി വന്‍തോതില്‍ മദ്യം കടത്തുന്നതിനിടെ വാഹനങ്ങളടക്കം 3 പേർ ഷാര്‍ജ പൊലീസിൻ്റെ പിടിയിലായി.

ലേബര്‍ ക്യാമ്പുകളിലേക്ക് വൻ തോതിൽ മദ്യം എത്തിക്കുന്ന സംഘമാണു പിടിക്കപ്പെട്ടത്. അല്‍ സജ്ജയിലെ ലേബര്‍ ക്യാമ്പിലും എമിറേറ്റിലെ മറ്റ് ചില സ്ഥലങ്ങളിലുമാണു ഈ സംഘം മദ്യം എത്തിക്കാറുണ്ടായിരുന്നത് .

സംശയകരമായ സാഹചര്യത്തില്‍ കണ്ട വാഹനം പരിശോധിച്ചപ്പൊൾ വന്‍തോതില്‍ മദ്യം കടത്തുന്നത് കണ്ടെത്തുകയായിരുന്നു. മദ്യ കടത്തിയ വാഹനത്തിലുണ്ടായിരുന്ന ഒരാള്‍ ഓടി രക്ഷപെട്ടെങ്കിലും മറ്റൊരാളെ പിടികൂടുകയും ഇയാളെ ചോദ്യം ചെയ്തതില്‍ നിന്ന് രണ്ട് പേരെക്കൂടി പിടികൂടി.

എന്തെങ്കിലും നിയമവിരുദ്ധമായ പ്രവൃത്തികള്‍ ശ്രദ്ധയില്‍ പെട്ടാല്‍ 999 എന്ന നമ്പറിലോ 06-5632222 ലോ അറിയിക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇ-മെയില്‍ najeed@shjpolice.gov.ae

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്