ഖത്തറിൽ ഭക്ഷ്യ മേഖലയിൽ പരിശോധന
ദോഹ: അൽ വക്റ മുനിസിപ്പാലിറ്റി അധികൃതർ ഭക്ഷ്യ മേഖലയിൽ നടത്തിയ പരിശോധനകളിൽ നിരവധി നിയമ ലംഘനങ്ങൾ കണ്ടെത്തി.
കഴിഞ്ഞ മാസം മാത്രം 327 പരിശോധനകൾ നടത്തിയതിൽ 16 നിയമ ലംഘനങ്ങളാണ് പിടി കൂടിയത്. നിയമ ലംഘകർക്ക് 90,000 ഖത്തർ റിയാൽ പിഴ ചുമത്തി.
പരിശോധനകൾക്കിടയിൽ പിടി കൂടിയ 355 കിലോഗ്രാം ഭക്ഷണ സാധനങ്ങൾ അധികൃതർ നശിപ്പിച്ചു. കേടായ ഭക്ഷണ സാധനങ്ങൾ വില്പന നടത്തിയ രണ്ട് റസ്റ്റോറന്റുകൾ അടപ്പിച്ചിട്ടുണ്ട്.
അൽ ഷെഹാനിയ മുനിസിപ്പാലിറ്റി അധികൃതർ ഫെബ്രുവരിയിൽ 879 പരിശോധനകൾ നടത്തി. 22 നിയമലംഘനങ്ങൾ കണ്ടെത്തുകയും 45 മുന്നറിയിപ്പുകൾ നൽകുകയും ചെയ്തു. ആകെ 3,02,255 റിയാൽ പിഴ ചുമത്തിയിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa