ഗെയിം കളിക്കുന്നതിനിടെയുണ്ടായ തർക്കത്തിനൊടുവിൽ കുവൈത്തിൽ 14 കാരൻ 15 കാരനെ കുത്തിക്കൊന്നു
കുവൈത്ത് സിറ്റി: പബ്ജി വീഡിയോ ഗെയിം കളിക്കുന്നതിനിടെയുണ്ടായ തർക്കം കൗമാരക്കാരനായ വിദേശിയുടെ കൊലപാതകത്തിൽ കലാശിച്ചു.
ഈജിപ്തുകാരനായ 14 വയസ്സുകാരൻ പബ്ജി ഗെയിം കളിക്കുന്നതിനിടെയുണ്ടായ വാക്ക് പോരിനൊടുവിൽ സുഹൃത്തും സ്വന്തം നാട്ടുകാരനുമായി 15 കാരനെ കത്തി കൊണ്ട് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.
ഗെയിം കളിക്കുന്നതിനിടെയുണ്ടായ തർക്കത്തിനിടയിൽ സുഹൃത്ത് ശ്രീലങ്കക്കാരിയായ തൻ്റെ മാതാവിനെ പരാമർശിച്ചതാണു കൊലപാതകത്തിലേക്ക് നയിച്ചതെന്ന് അറസ്റ്റിലായ 14 കാരൻ പ്രതി കുറ്റ സമ്മതം നടത്തിയിട്ടുണ്ട്.
ഖെയ്താനിലെ ഒരു സ്റ്റ്രീറ്റിൽ ഒരാൾ കുത്തേറ്റ് കിടക്കുന്നതായി സന്ദേശം ലഭിച്ചതനുസരിച്ച് പോലീസും ഡോക്ടർമാരും സംഭവ സ്ഥലത്തേക്ക് കുതിച്ചെങ്കിലും മരണം സംഭവിച്ച് കഴിഞ്ഞിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
