സൗദിയിലെ എയർപോർട്ടുകളിലെ സർവീസുകൾ മെച്ചപ്പെടുന്നു
സൗദി എയർപോർട്ടുകളിൽ സംതൃപ്തരായ യാത്രക്കാരുടെ എണ്ണത്തിൽ വർദ്ധനവ്. 4 ലക്ഷം യാത്രക്കാരിൽ നിന്ന് ലഭിച്ച സർവേയുടെ ഫലമാണ് സിവിൽ ഏവിയേഷൻ അതോറിറ്റി പുറത്ത് വിട്ടത്.
ജനുവരിയിലുള്ളതിനേക്കാൾ ഫെബ്രുവരിയിൽ സംതൃപ്തരായ യാത്രക്കാരുടെ ശരാശരിയിൽ ഒരു ശതമാനം വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. 73 ശതമായിരുന്നു ജനുവരിയിലെ ശരാശരി.
റിയാദ് കിംഗ് ഖാലിദ് എയർപോർട്ട്, ജിദ്ദ കിംഗ് അബ്ദുൽ അസീസ് എയർപോർട്ട്, ദമാം കിംഗ് ഫഹദ് എയർപോർട്ട്, മദിന പ്രിൻസ് മുഹമ്മദ് ബിൻ അബ്ദുൽ അസീസ് എയർപോർട്ട് എന്നിവ മുഖേന യാത്ര ചെയ്തവരിൽ നിന്നാണ് അഭിപ്രായം സ്വരൂപിച്ചത്.
അതേ സമയം ജിദ്ദ എയര്പോര്ട്ടിലെയും ദമാം എയർപോർട്ടിലേയും സംതൃപ്തരായ യാത്രക്കാരുടെ എണ്ണത്തിൽ ജനുവരിയിലെ അതേ സ്ഥിതിയാണ് ഫെബ്രുവരിയിലും. എന്നാൽ റിയാദ് എയർപോർട്ടിൽ സംതൃപ്തരായ യാത്രക്കാരുടെ എണ്ണത്തിൽ 3 ശതമാനവും മദിന എയർപോർട്ടിൽ 1 ശതമാനം വർധനവും രേഖപ്പെടുത്തിയതായി സിവിൽ ഏവിയേഷൻ അറിയിച്ചു .
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa