Sunday, April 20, 2025
Top Stories

സൗദി ഭരണകൂടത്തിൻ്റെ പ്രത്യേക സന്ദേശവുമായി ആദിൽ ജുബൈർ പാകിസ്ഥാനിലെത്തി

സൗദി സ്റ്റേറ്റ് വിദേശകാര്യ മന്ത്രി ആദിൽ ജുബൈർ ഔദ്യോഗിക സന്ദർശനാർത്ഥം പാകിസ്ഥാനിലെത്തി. പാകിസ്ഥാൻ പ്രധാന മന്ത്രി ഇമ്രാൻ ഖാനുമായി ആദിൽ ജുബൈർ ചർച്ചകൾ നടത്തി.സൗദി കിരീടാവകാശിയുടെ സുപ്രധാന സന്ദേശം ആദിൽ ജുബൈർ ഇമ്രാൻ ഖാനു കൈമാറി.

പാകിസ്ഥാൻ വിദേശ കാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറൈഷി, ആർമി ചീഫ് ഖമർ ബജ് വ എന്നിവരുമായും ആദിൽ ജുബൈർ ചർച്ചകൾ നടത്തിയിരുന്നു..

ഇന്ത്യാ-പാക് സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനാവശ്യമായ സമാധാനപരമായ വഴികൾ സ്വീകരിക്കുന്നതിനു സൗദി അറേബ്യ തീവ്ര പരിശ്രമമാണു നടത്തുന്നത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്