തിങ്കളാഴ്‌ച, ജൂൺ 8, 2026
FootballQatarSportsTop Stories

2022 ലോകക്കപ്പ്; ഖത്തറിനൊപ്പം ഒമാനിനും കുവൈത്തിനും ആതിഥേയത്വ ഭാഗ്യം ലഭിച്ചേക്കും

ഫിഫ 2022 ഖത്തർ ലോകക്കപ്പിൽ മാറ്റുരക്കുന്ന ടീമുകളുടെ എണ്ണം വർധിക്കുകയാണെങ്കിൽ ഖത്തറിനൊപ്പം കുവൈത്തിനും ഒമാനിനും ആതിത്ഥേയത്വ ഭാഗ്യം ലഭിച്ചേക്കുമെന്ന് സൂചന.

നിലവിൽ 32 ടീമുകൾ മത്സരിക്കുകയാണു പതിവെങ്കിൽ 2022 ലോകക്കപ്പിൽ 48 ടീമുകളെ പങ്കെടുപ്പിക്കാനാണു ഫിഫ പ്രസിഡൻ്റ് ജിയനി ഇൻഫാൻ്റിനോയുടെ ആഗ്രഹം.

48 ടീമുകൾ മത്സരിക്കുന്ന സ്ഥിതി വരികയാണെങ്കിൽ 32 ടീമുകളുടെ മത്സരങ്ങൾ ഖത്തറിൽ വെച്ചും ബാക്കി ടീമുകളുടെ മത്സരങ്ങൾ കുവൈത്തിലും ഒമാനിലും വെച്ച് നടത്താനാണു അധികൃതർ ഉദ്ദേശിക്കുന്നത്.

ഈ വിഷയത്തിൽ അന്തിമ തീരുമാനം അടുത്തയാഴ്ച ഉണ്ടാകുമെന്നാണു പ്രതീക്ഷിച്ചിരുന്നെങ്കിലും ജൂണിൽ നടക്കുന്ന ഫിഫ വാർഷിക കോൺഗ്രസിൽ വെച്ച് അന്തിമ തീരുമാനമെടുക്കാനാണു ഫിഫ പ്രസിഡൻ്റിൻ്റെ പദ്ധതി.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്