Sunday, April 20, 2025
DubaiTop Stories

ലുലു ഹൈപർമാർക്കറ്റിൽ മുഖം മൂടി ധരിച്ചെത്തി കവർച്ചാ ശ്രമം; രണ്ട് ആഫ്രിക്കക്കാർ അറസ്റ്റിൽ

ദുബൈ: ഷാർജയിൽ ലുലു ഹൈപർമാർക്കറ്റിൽ മുഖം മൂടി ധരിച്ചെത്തി കവർച്ചാ ശ്രമം നടത്തിയ രണ്ട് ആഫ്രിക്കക്കാരെ ഷാർജ പോലീസ് അറസ്റ്റു ചെയ്തു. ഷാർജയിലെ അൽ ഫലാഹ് ലുലുവിലാണ്, വ്യാഴാഴ്ച രാത്രി ഏറെ വൈകി മുഖം മൂടി ധരിച്ചെത്തിയ അക്രമികൾ കാഷ്യർമാരിൽ ഒരാളെ ആക്രമിച്ച് പണം തട്ടാൻ ശ്രമിച്ചത്. എന്നാൽ കാഷ്യറുടെ സമയോചിതമായ ഇടപെടൽ മൂലം ഷാർജാ പോലീസെത്തി അക്രമികളെ ഉടൻ തന്നെ അറസ്റ്റ് ചെയ്തു.

സംഭവം നടന്ന് അക്രമികൾ സ്ഥാപനത്തിൽ നിന്ന് പുറത്തു കടക്കും മുൻപ് തന്നെ സെക്യൂരിറ്റി ഗാർഡുകളുടെ സഹായത്തോടെ ഇവരെ അറസ്റ്റ് ചെയ്തുവെന്ന് ഷാർജാ പോലീസ് മേധാവി മേജർ ജനറൽ സൈഫ് അൽ സെരി അൽ ശംസി വ്യക്തമാക്കി.

കവർച്ച ചെറുക്കുന്നതിനിടെ ഗുരുതരമായി പരിക്കേറ്റ കാഷ്യറെ അൽ കുവൈത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതികളെ കൂടുതൽ അന്വേഷണത്തിനായി ബന്ധപ്പെട്ട വകുപ്പിന് കൈമാറി.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa