സൗദിയിൽ വിദ്യാർത്ഥിനി ബസിനകത്ത് ശ്വാസം മുട്ടി മരിച്ചു
സൗദിയിലെ ഖുൻഫുദയിൽ വിദ്യാർത്ഥിനി ബസിനകത്ത് വെച്ച് ശ്വാസം കിട്ടാതെ മരിച്ചു. നഴ്സറി വിദ്യാർത്ഥിനി ആണു മരിച്ചത്.

കുട്ടി ബസിനകത്തുണ്ടായിരുന്നുവെന്നറിയാതെ ഡോർ അടച്ചതായിരിക്കും മരണ കാരണമെന്നാണു പ്രാഥമിക റിപ്പോർട്ടുകൾ.
കുട്ടിയെ അബോധാവസ്ഥയിൽ ബസിനുള്ളിൽ കണ്ടെത്തുകയായിരുന്നു. ഉടനെ തന്നെ ഖുൻഫുദ ജനറൽ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും അപ്പോഴേക്കും മരണപ്പെട്ടിരുന്നു
സംഭവത്തെക്കുറിച്ച് അന്വേഷണം പുരോഗമിക്കുന്നുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
