ഒമാനിലും സെലക്ടീവ് ടാക്സ് വരുന്നു
സൗദി അടക്കമുള്ള ചില ഗൾഫ് രാജ്യങ്ങളിൽ ഏർപ്പെടുത്തിയ സെലക്ടീവ് ടാക്സ് ഒമാനിലും നടപ്പാക്കുന്നു.
സിഗരറ്റ്, ആൽക്കഹോൾ, എനർജി ഡ്രിംഗ്, സോഫ്റ്റ് ഡ്രിംഗ്സ്, തുടങ്ങിയ ആരോഗ്യത്തിനു ഹാനികരമായ വസ്തുക്കൾക്ക് പ്രത്യേക ടാക്സ് ഈടാക്കുന്നതാണു സെലക്ടീവ് ടാക്സ്.
ഒമാൻ ഭരണാധികാരി സുൽത്താൻ ഖാബൂസ് സെലക്ടീവ് ടാക്സ് ലോ അംഗീകരിച്ചത് പ്രകാരം 90 ദിവസം കഴിഞ്ഞാൽ (ജൂണിൽ) ഒമാനിൽ സെലക്ടീവ് ടാക്സ് നിലവിൽ വരും.
സൗദി, യു എ ഇ, ബഹ്രൈൻ, ഖത്തർ തുടങ്ങിയ രാജ്യങ്ങൾ 2016ൽ ഇഷ്യു ചെയ്ത ജിസിസി രാജ്യങ്ങളുടെ കരാർ പ്രകാരം സെലക്ടീവ് ടാക്സ് നേരത്തെ നടപ്പാക്കിയിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa