സൗദിയിൽ സ്വകാര്യ സ്ഥാപനങ്ങളിലെ തൊഴിലാളികൾക്ക് അനുവദിച്ച അവധി ദിനങ്ങൾ
സൗദിയിലെ സ്വകാര്യ സ്ഥാപനങ്ങളിലെ തൊഴിലാളികൾക്ക് തൊഴിൽ മന്ത്രാലയം അനുവദിച്ച ഔദ്യോഗിക അവധി ദിനങ്ങൾ.
4 ദിവസത്തെ ഔദ്യോഗിക അവധിയാണ് ചെറിയ പെരുന്നാളിനും വലിയ പെരുന്നാളിനും സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് അനുവദിച്ചിട്ടുള്ളതെന്ന് തൊഴിൽ സാമൂഹിക ക്ഷേമ മന്ത്രാലയത്തിൻ്റെ ട്വിറ്റർ അക്കൗണ്ടിലൂടെ വ്യക്തമാക്കുന്നു.
റമളാൻ 29 ആയിരിക്കും ചെറിയ പെരുന്നാളിനു സ്വകാര്യ സ്ഥാപനങ്ങളുടെ അവസാന പ്രവൃത്തി ദിനം .വലിയ പെരുന്നാൾ അവധി ആരംഭിക്കുന്നത് ദുൽ ഹിജ്ജ 9 അഥവാ അറഫാ ദിനത്തിലും ആയിരിക്കും.
നാഷണൽ ഡേക്ക് സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് അവധി അനുവദിച്ചിട്ടുണ്ട്. അഥവാ ദേശീയ ദിനം വാരാന്ത്യ അവധി ദിനത്തിലാണെങ്കിൽ പകരം അതിൻ്റെ തൊട്ട് മുംബത്തെ പ്രവൃത്തി ദിനമോ അടുത്ത പ്രവൃത്തി ദിനമോ അവധി നൽകും. അതേ സമയം പെരുന്നാൾ അവധിയിലാണു ദേശീയ ദിനം വന്നതെങ്കിൽ അധിക അവധി ദിനം അനുവദിക്കില്ല.
പുതിയ സന്താനം ജനിച്ചാൽ 3 ദിവസത്തെ മുഴുവൻ വേതനത്തോടെയുള്ള അവധി ലഭിക്കും. വിവാഹത്തിനും ഏറ്റവും അടുത്ത ബന്ധുക്കളുടെ മരണത്തിനും 5 ദിവസത്തെ അവധിയും അനുവദിച്ചിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa