Wednesday, November 27, 2024
DammamFootball

ഖാലിദിയ ആര്‍ പി എം സൂപ്പർ കപ്പ് സോക്കർ : കലാശപ്പോരാട്ടം നാളെ (വെള്ളിയാഴ്ച്ച)

ദമാം : പ്രമുഖ ഫുട്‌ബോള്‍ കൂട്ടായ്മയായ ഖാലിദിയ സ്‌പോട്‌സ് ക്ലബിന്റെ ഇരുപതാം വാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ആര്‍ പി എം സൂപ്പര്‍ കപ്പ് സോക്കർ മേളയുടെ കലാശപ്പോരാട്ടം നാളെ നടക്കും.
വൈകിട്ട് എട്ട്  മണിക്ക്  ഫൈനൽ മത്സരം ആരംഭിക്കും.  നിലവിലെ ചാമ്പ്യൻമാരായ റോയൽ ബദർ എഫ് സി ആതിഥേയരായ ആർ പി എം ഖാലിദിയ എഫ് സി യും തമ്മിലാണ് ഫൈനൽ പോരാട്ടം കഴിഞ്ഞ ഒന്നരമാസത്തോളമായി നിരവധി ചരിത്ര മുഹൂർത്തങ്ങൾ ക്കും കാൽപത്തു കളിയിലെ വിസ്മയ കാഴ്ച്ചകൾക്കും സാക്ഷ്യം വഹിച്ചാണ് ആർ പി എം സോക്കർ മേളക്ക് നാളെ കൊടിയിറങ്ങുന്നത്.
കഴിഞ്ഞ വെള്ളിയാഴ്ച്ച നടന്ന സെമിഫൈൽ പോരാട്ടങ്ങളിൽ  ആദ്യ മത്സരത്തിൽ റോയൽ ബദർ എഫ് സി ഗോർണാത്ത സ്‌പോട്സ്  യു എഫ് സി അൽഖോബാറിനേ ഒന്നിനെതിരേ മൂന്നു ഗോളുകൾക്കു പരാജയപ്പെടുത്തി. ഫൈനൽ പ്രവേശം നേടി റോയൽ ബദർ എഫ് സി യുടെ ഹസൻ മാൻ ഓഫ് ദ മാച്ചായി തിരഞ്ഞെടുക്കപ്പെട്ടു
രണ്ടാം സെമി ഫൈനൽ മത്സരത്തിൽ  ആതിഥേയരായ ആർ പി എം ഖാലിദിയ എഫ് സി ഏകപക്ഷീയമായ രണ്ടു ഗോളുകൾക്ക് കെപ് വ എഫ് സി ദമാമിനെ പരാജയപ്പെടുത്തി സെമിഫൈനലിൽ പ്രവേശിച്ചു. ഖാലിദിയ എഫ് സി യുടെ ഫവാസ് മാൻ ഓഫ് ദ മാച്ചായി തിരഞ്ഞെടുക്കപ്പെട്ടു. റഷീദ് മാളിയക്കൽ  സക്കീർ പാലക്കാട് ദീപക് ഒറ്റപ്പാലം, യാസർ, സുബൈർ ചെമ്മാട്, ഷബിർ ഹസൻ, ബഷീർ മങ്കട, ദീപക് ഒറ്റപ്പാലം നവാസ്, ഗഫൂർ , ജിനു , ഷഫീർ തുടങ്ങിയവർ പരുപാടികൾക്ക് നേത്രത്വം നൽകി.
ദമ്മാം ഇന്ത്യൻ ഇന്റർനാഷണൽ സ്കൂൾ മുൻ ചെയർമാൻ അബ്ദുല്ല മാഞ്ചേരി, ഡീപ് സീ ഫുഡ് സി ഇ ഓ ഫയാസ് പാങ്ങാട് എക്സലന്ഡ് മെഡിക്കൽ എം ഡി റോണി ജോൺസി എന്നിവർ മുഖ്യ അതിഥിതികളായിരുന്നു. നൗഫൽ ചെർപ്പുളശേരി, ജാഫർ കൊണ്ടോട്ടി,അജിത് ഖാലിദിയ, ഷംസ്‌പീർ കെപ്‌വ, ജയേഷ് ഓഫീസ് മാർട്ട്, വിൽഫ്രഡ് ആൻഡ്രൂസ് ഡിഫ, രാജു ലൂക്കാസ് അഡിഡാ ഡെക്കോർ, അസ്‌ലം ഫാറൂഖ് ഓ ഐ സി സി, ഷക്കീർ വള്ളക്കടവ് കൊർണേഷ്, അബ്ദുൽ റഹ്മാൻ കാസർക്കോട്, അസീസ് റോസ് റസ്റ്റോറന്റ്, ഫൈസൽ ചെമ്മാട്, ഷാഹിർ തൃശ്ശൂർ, അബു മുഹ്‌സിൻ, റാഫി കാളികാവ്, ദീപക് ഒറ്റപ്പാലം, ഇഖ്‌ബാൽ പുലാമന്തോൾ, ജഷീദ് അലി വണ്ടൂർ, ജിനു, ജയപ്രകാശ് തോപ്പിൽ, ഷംസു പട്ടാമ്പി എന്നിവർ ടീമുകളെ പരിചയപ്പെടുകയും മാൻ ഓഫ് ദി മാച്ച് സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.

 

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa