Monday, September 23, 2024
Saudi ArabiaTop Stories

സൗദിയിലെ നാല് പ്രവിശ്യകളിൽ ഇന്ന് ശക്തമായ പൊടിക്കാറ്റ് അനുഭവപ്പെടും

സൗദിയിലെ നാല് പ്രവിശ്യകളിൽ ഇന്ന്(വെള്ളി) ശക്തമായ പൊടിക്കാറ്റ് അനുഭവപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണ വിഭാഗം മുന്നറിയിപ്പ് നൽകി .

നോർത്തേൺ ബോഡർ, അൽ ജൗഫ്, ഹായിൽ, തബൂക്ക് എന്നീ പ്രവിശ്യകളിൽ വെള്ളിയാഴ്‌ച രാവിലെ 9 മുതൽ വൈകുന്നേരം 7 മണി വരെ ശക്തമായ പൊടികാറ്റ് അനുഭവപ്പെടും എന്നാണു മുന്നറിയിപ്പിൽ പറയുന്നത്.

നോർത്തേൺ ബോഡർ, അൽ ജൗഫ്, ഹായിൽ, തബൂക്ക് എന്നീ പ്രവിശ്യകളിലെ റഫ്ഹ, തുറൈഫ്, അറാർ, ഖുറായാത്, സകാക, അൽ വജ്ഹ് , തൈമ , ളബാ എന്നീ സ്ഥലങ്ങളിലായിരിക്കും പൊടിക്കാറ്റ് കൂടുതലും അനുഭവപ്പെടുക.

പൊടിക്കാറ്റ് മൂലം വാഹനങ്ങളോടിക്കുന്നവർക്ക് ദൂരക്കാഴ്ചക്ക് തടസ്സം നേരിടുമെന്ന് മുന്നറിയിപ്പിൽ പറയുന്നുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്