സിറിയക്ക് ഖത്തറിൻ്റെ 100 മില്യൻ ഡോളറിൻ്റെ ധനസഹായം
ആഭ്യന്തര യുദ്ധം മൂലം ദുരിതമനുഭവിക്കുന്ന സിറിയൻ ജനതക്ക് ഖത്തര്‍ നൂറ് മില്യൻ ഡോളറിന്‍റെ ധനസഹായം പ്രഖ്യാപിച്ചു. ഡെപ്യൂട്ടി പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ അല്‍താനിയാണ് സിറിയക്കുള്ള ധനസഹായം പ്രഖ്യാപിച്ചത്.
ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് സിറിയയില്‍ നടക്കുന്നതെന്നും സാധാരണക്കാര്‍ക്കെതിരെ നടക്കുന്ന ക്രൂരതകള്‍ക്കും യുദ്ധക്കുറ്റങ്ങള്‍ക്കുമെതിരെ ആഗോള സമൂഹം പ്രതികരിക്കണമെന്നും സിറിയയുടെയും മേഖലയുടെയും ഭാവി സുരക്ഷിതമാക്കുന്നതിനെ സംബന്ധിച്ച ബ്രസ്സല്‍സില്‍ ചേര്‍ന്ന അന്താരാഷ്ട്ര പ്രതിനിധി സമ്മേളനത്തില്‍ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ അല്‍താനി ആവശ്യപ്പെട്ടു.
കഴിഞ്ഞ എട്ടുവര്‍ഷത്തിലധികമായി സിറിയന്‍ ജനതക്കായി ഖത്തര്‍ രണ്ടു ബില്യണ്‍ യു.എസ് ഡോളര്‍ മാറ്റി വെച്ചുവെന്നു പറഞ്ഞ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽ റഹ്മാൻ സിറിയന്‍ ജനതയ്ക്ക് ഖത്തറിന്‍റെ സഹായവും പിന്തുണയും എക്കാലത്തുമുണ്ടാകുമെന്ന് അറിയിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa