Tuesday, September 24, 2024
Top StoriesWorld

പള്ളിയിലെ ഭീകരാക്രമണം ജനങ്ങള്‍ക്കിടയില്‍ അടുപ്പം വർദ്ധിപ്പിച്ചു; ന്യൂസിലാന്റിലെ മലയാളി ഇമാം

ന്യൂസിലാൻ്റിലെ ഭീകരാക്രമണത്തിനു പിറകേ നിരവധി വാർത്തകളാണു സോഷ്യൽ മീഡിയകളിൽ പ്രചരിക്കുന്നത്. ഭീകരാക്രമണത്തിനു ശേഷം ന്യൂസിലാന്റിലെ മുസ്‌ലിം പള്ളികള്‍ അടക്കുകയും, വിശ്വാസികൾക്ക് ആരാധനകൾ നിർവ്വഹിക്കുന്നതിനു സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണെന്നും വാർത്ത പ്രചരിക്കുന്നുണ്ട്.

എന്നാല്‍ ഈ വാർത്തകളെ സംബന്ധിച്ച് വ്യക്തമായ മറുപടിയാണു ന്യൂസിലാൻ്റിലെ സ്ഥിര താമസക്കാരനായ മലപ്പുറം വേങ്ങര സ്വദേശിയും വില്ലിംങ്ടണ്ണില്‍ തവ ഇസ്ലാമിക്ക് സെന്ററിലെ ഇമാമുമായ സുബൈര്‍ സഖാഫി പറയുന്നത്.

അപ്രതീക്ഷിതമായുണ്ടായ അക്രമത്തില്‍ ജനങ്ങള്‍ ഭീതിയിലാണെങ്കിലും സോഷ്യൽ മീഡിയകളിൽ പ്രചരിക്കുന്ന രീതിയിലുള്ള വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും സുരക്ഷയുടെ ഭാഗമായുള്ള താല്‍ക്കാലിക നടപടികള്‍ മാത്രമാണിപ്പേള്‍ ഭരണകൂടം കൈക്കൊണ്ടിരിക്കുന്നത് എന്നും സഖാഫി പറയുന്നു.

ഗവണ്മെൻ്റിൽ നിന്നും മറ്റ് ഉദ്യോഗസ്ഥരില്‍ നിന്നും വലിയ പിന്തുണയാണ് തങ്ങൾക്ക് ലഭിക്കുന്നതെന്ന് പറഞ്ഞ ഇമാം ഇപ്പോഴും ന്യൂസിലാൻ്റ് ഏറ്റവും സുരക്ഷിതമായ രാജ്യം തന്നെയാണെന്നും ഈ ഭീകരാക്രമണം ജനങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കുന്നതിനു പകരം അടുപ്പം കൂട്ടുകയാണു ചെയ്തതെന്നും സുബൈർ സഖാഫി പറയുന്നു.

തീവ്ര വലത് പക്ഷക്കാരനും ഫാസിസ്റ്റുമായി ഭീകരൻ്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം ന്യൂസിലാൻ്റിലെ രണ്ട് പള്ളികളിലായി നടന്ന കൂട്ടക്കൊലയിൽ 49 പേരാണു കൊല്ലപ്പെട്ടത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്