Monday, September 23, 2024
OmanTop Stories

ഒമാനിൽ വിദേശി നഴ്സുമാരുടെ എണ്ണം കുറയുന്നു

ഒമാനിൽ വിദേശി നഴ്സുമാരുടെ എണ്ണം കുറയുന്നു. കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ മാത്രം 582 വിദേശി നഴ്സുമാർക്ക് ജോലി നഷ്ടപ്പെട്ടപ്പോൾ ഒമാനികളായ 449 നഴ്സുമാർ ജോലിയിൽ പ്രവേശിച്ചതായി കണക്കുകൾ പറയുന്നു.

ഒമാനിവത്ക്കരണം ത്വരിതപ്പെടുത്തുന്നതിൻ്റെ ഭാഗമായി കഴിഞ്ഞ ഏതാനും വർഷങ്ങളായി ആരോഗ്യ മേഖലയിൽ ഒമാനികൾക്ക് തൊഴിൽ ലഭ്യമാക്കുന്നതിനു വിവിധ പദ്ധതികളാണു അധികൃതർ ഒരുക്കിയിട്ടുള്ളത്.

2015ൽ 6113 വിദേശി നഴ്സുമാർ ആരോഗ്യ മന്ത്രാലയത്തിനു കീഴിൽ ജോലി ചെയ്തിരുന്നെങ്കിൽ 2017 അവസാനത്തോടെ അത് 5531 ആയി കുറഞ്ഞുവെന്ന് റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നു. ഈ കാലയളവിൽ മാത്രം ഒമാനി നഴ്സുമാരുടെ എണ്ണം 8562ൽ നിന്ന് 8877 ആയി ഉയരുകയും ചെയ്തു.

ആരോഗ്യ മേഖലയിലെ വിവിധ മേഖലകളിൽ ഒമാനികൾക്ക് മികച്ച പരിശീലനമാണു അധികൃതർ നൽകുന്നത്. ഇതിൻ്റെ പ്രതിഫലനമെന്നോണം ഇനിയും ധാരാളം വിദേശി നഴ്സുമാർക്ക് തൊഴിൽ നഷ്ടപ്പെടുമെന്ന് ഉറപ്പാണ്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്