തെക്കൻ ജിദ്ദയിൽ ഡെങ്കിപ്പനി പടരുന്നതായി പരാതി
തെക്കൻ ജിദ്ദയിലെ ഹറമൈൻ എക്സ്പ്രസ് വേക്ക് പടിഞ്ഞാറ് ഭാഗത്തായി അൽ റവാബി ഡിസ്ട്രിക്കിലെ ബിൻലാദൻ പ്ലോട്ടിൽ ഡെങ്കിപ്പനി പകരുന്നതായി താമസക്കാർ പരാതിപ്പെട്ടു. ഈ ഭാഗത്ത് വെള്ളം കെട്ടി നിൽക്കുന്നതാണ് കാരണം.
മുനിസിപ്പാലിറ്റിയോടും നാഷണൽ വാട്ടർ കമ്പനി അധികൃതരോടും പരാതിപ്പെട്ടിട്ടും ഇത് വരെ ആരും സ്ഥലത്ത് എത്തിയിട്ടില്ലെന്നാണ് പരാതി.
മലിന ജലം ഇത് വഴി കടന്ന് പോകുന്നത് ദുർഗന്ധം പടർത്തുകയും രോഗങ്ങൾ പ്രസരിക്കുന്നതിനു കാരണമായിത്തീരുകയും ചെയ്യുന്നു.
പ്രദേശത്ത് സ്ട്രീറ്റ് ലൈറ്റുകളും ലഭ്യമല്ലാത്തതിനാൽ സൂര്യാസ്തമയമായാൽ ആകെ ഇരുട്ടാണു അനുഭവപ്പെടുന്നതെന്നും ഉടൻ ആവശ്യമായ നടപടികളെടുത്തില്ലെങ്കിൽ ഡെങ്കിപ്പനി കൂടുതൽ പടരുമെന്നും പ്രദേശവാസികൾ ആശങ്കപ്പെടുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa