Sunday, November 24, 2024
Dammam

നാരീശക്തിപുരസ്‌ക്കാര ജേതാവ് മഞ്ജു മണിക്കുട്ടന് പ്രവാസലോകത്തിന്റെ ആദരം.

ദമ്മാം: 2018 ലെ “നാരീശക്തി”പുരസ്‌ക്കാരം ഇന്ത്യൻ പ്രസിഡന്റിന്റെ കൈയ്യിൽ നിന്നും ഏറ്റുവാങ്ങി മടങ്ങിയെത്തിയ നവയുഗം കേന്ദ്രകമ്മിറ്റി വൈസ് പ്രസിഡന്റും ജീവകാരുണ്യപ്രവർത്തകയുമായ മഞ്ജു മണിക്കുട്ടനെ ആദരിയ്ക്കാനായി നവയുഗം സാംസ്ക്കാരികവേദി സംഘടിപ്പിച്ച അനുമോദനയോഗം, സൗദിയുടെ കിഴക്കൻ പ്രവിശ്യയിലെ സാമൂഹ്യ,സാംസ്ക്കാരിക,സാഹിത്യ, ജീവകാരുണ്യമേഖലയിൽ ഉള്ള പ്രമുഖരുടെയും, പ്രവാസികുടുംബങ്ങളുടെയും നിറസാന്നിധ്യം കൊണ്ട്, മഞ്ജുവിനോടുള്ള പ്രവാസലോകത്തിന്റെ സ്നേഹസദസ്സായി മാറി.

Bency mohan inagural speech
താലപ്പൊലിയും, നിറവാദ്യവും, ഉത്സവഘോഷങ്ങളുമായി നവയുഗം വനിതാവേദി പ്രവർത്തകർ മഞ്ജുവിനെ ഹാളിലേക്ക് ആനയിച്ചതോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്.

നവയുഗം ഉപദേശകസമിതി ചെയർമാൻ ജമാൽ വില്യാപ്പള്ളിയുടെ അധ്യക്ഷതയിൽ ചേർന്ന അനുമോദനയോഗം, നവയുഗം കേന്ദ്രകമ്മിറ്റി പ്രസിഡന്റ് ബെൻസിമോഹൻ. ജി ഉത്‌ഘാടനം ചെയ്തു. നവയുഗം വനിതാവേദി ജോയിന്റ് സെക്രെട്ടറി മീനു അരുൺ മഞ്ജുവിന്റെ ജീവചരിത്രം സദസ്സിനു മുന്നിൽ അവതരിപ്പിച്ചു.

M.a vahid speech.jpg

നവയുഗം കേന്ദ്രകമ്മിറ്റിയേയും, വിവിധ മേഖല,പോഷകസംഘടന കമ്മിറ്റികളെയും പ്രതിനിധീകരിച്ച് എം.എ.വാഹിദ് കാര്യറ, ഷിബുകുമാർ, ശ്രീകുമാർ വെള്ളല്ലൂർ,ബിജു വർക്കി, അനീഷ കലാം, ഇ.എസ്.റഹീം, വിനീഷ്, പ്രഭാകരൻ, സിയാദ്, ഗോപകുമാർ, മിനി ഷാജി, ജിൻഷാ ഹരിദാസ്, നഹാസ്, ഷീബ സാജൻ, നിസാം കൊല്ലം, ബിനുകുഞ്ഞു എന്നിവർ മഞ്ജു മണിക്കുട്ടനെ ആദരിച്ചു.

manju manikkuttan.jpg

എം.എ.വാഹിദ് കാര്യറ, ഉണ്ണി പൂച്ചെടിയൽ (നവയുഗം ദമ്മാം), സഹീർ മിർസ ബൈഗ് (ഇന്ത്യൻ എംബസ്സി വോളന്റീർ കമ്മിറ്റി കൺവീനർ), പവനൻ, നൗഷാദ് (നവോദയ), നജീബ് (ഒ.ഐ.സി.സി), മനോജ്, ടി.എം.റഷീദ് (നവയുഗം ജുബൈൽ), ഹനീഫ അറബി (ഐ.എം.സി.സി), ഷബീർ ചാത്തമംഗലം (പ്രവാസി സാംസ്ക്കാരികവേദി), പി.ടി.അലവി (മീഡിയ ഫോറം), ഷാജി വയനാട് (ജീവകാരുണ്യപ്രവർത്തകൻ), ഷിബു (വടകര എൻ.ആർ.ഐ ഫോറം), അസ്‌ലം ഫറൂക്ക് (അറേബ്യൻ സോഷ്യൽ ഫോറം), അബ്ദുൾ സത്താർ (തമിഴ്നാട് അസ്സോസ്സിയേഷൻ), സഹീർ ബാബു (ഫോക്കസ്) എന്നിവർ അനുമോദനപ്രസംഗം നടത്തി.

aneesha kalam.jpg

തനിയ്ക്ക് പ്രവാസലോകം നൽകിയ പിന്തുണയ്ക്കും സ്നേഹത്തിനും നന്ദി പറഞ്ഞു കൊണ്ട് മഞ്ജു മണിക്കുട്ടൻ മറുപടിപ്രസംഗം നടത്തി. ചടങ്ങിന് നവയുഗം രക്ഷാധികാരി ഷാജി മതിലകം സ്വാഗതവും, കുടുംബവേദി സെക്രെട്ടറി സുമി ശ്രീലാൽ നന്ദിയും പ്രകാശിപ്പിച്ചു.

performance (3).jpg

നവയുഗം കലാവേദിയുടെ നേതൃത്വത്തിൽ നിസാർ, ജിൻഷാ ഹരിദാസ്, ബിനുകുഞ്ഞു, ദേവിക രാജേഷ്, നിവേദിത്, ജെസ്വിൻ, ഐശ്വര്യ റിൻരാജ്, സംഗീത, കാർത്തിക്, വിനോദ്, നൗഷാദ് എന്നീ കലാകാരന്മാർ അവതരിപ്പിച്ച വിവിധ ഗാന, നൃത്ത പരിപാടികൾ ചടങ്ങിന് മാറ്റ് കൂട്ടി.

performance (1).jpg

ആലിക്കുട്ടി ഒളവട്ടൂർ (കെ.എം.സി.സി), സിജി മജീദ് (വിദ്യാഭ്യാസ വിചക്ഷണൻ), സോഫി ഷാജഹാൻ (എഴുത്തുകാരി), ഷെരീഫ് കർക്കാല (കർണ്ണാടക അസ്സോസിയേഷൻ), ഷാജഹാൻ (പ്രവാസി സാംസ്ക്കാരികവേദി) എന്നിവരും പരിപാടിയിൽ പങ്കെടുത്തു.

performance (4).jpg

പരിപാടികൾക്ക് നവയുഗം നേതാക്കളായ സാജൻ, ദാസൻ രാഘവൻ, പ്രിജി കൊല്ലം, മണിക്കുട്ടൻ, സനു മഠത്തിൽ, ഷാജി അടൂർ, സഹീർഷാ, അബ്ദുൾ കലാം, രതീഷ്‌രാമചന്ദ്രൻ, അബ്ദുൾ സലാം, ശ്രീലാൽ, തമ്പാൻ നടരാജൻ, മഞ്ജു അശോക്, മല്ലിക ഗോപകുമാർ, ശരണ്യ ഷിബു, സിജു കായംകുളം, ലാലു ശക്തികുളങ്ങര എന്നിവർ നേതൃത്വം നൽകി.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa