Monday, September 23, 2024
Riyadh

നമോ എഗൈൻ 2019; സമന്വയ റിയാദ് ഇലക്ഷന്‍ കാംപയ്ന്‍ സംഘടിപ്പിച്ചു

സമന്വയ ജനറല്‍ ബോഡി ആന്‍റ് 2019 ലോക്സഭ ഇലക്ഷന്‍ കാംപയ്ന്‍ ” NAMO AGAIN 2019″, ഓവര്‍സീസ് ബിജെപി  ഗ്ളോബല്‍ കണ്‍വീനറും ബിജെപി വിദേശ കാര്യ വിഭാഗത്തിന്‍റെ തലവനുമായ ഡോക്ടര്‍ വിജയ് ചൗതാവാല ഉദ്ഘാടനം ചെയ്തു.

ഭാരതത്തെ നയതന്ത്രം , സൈനികം, സാമ്പത്തികം എന്നീ മേഖലയിൽ മഹാശക്തി ആക്കി മാറ്റിയ പ്രിയങ്കരനായ പ്രധാന മന്ത്രി നരേന്ദ്രമോദി സര്‍ക്കാറിനെ 2019 ല്‍ വീണ്ടും തിരഞ്ഞെടുക്കാന്‍ പ്രചരണ പ്രവര്‍ത്തനം തുടങ്ങിയ സമന്വയ ഓവര്‍സീസ്  ബിജെപി സൗദി ഘടകത്തിനെ ഹാര്‍ദ്ദവമായി അഭിനന്ദിക്കുന്നതായി ഡോ വിജയ് ചൗതാവാല പറഞ്ഞു.

2014ല്‍ ബിജെപിക്ക് രണ്ട് കോടി നാല്‍പ്പത് ലക്ഷം അംഗങ്ങളാണ് ഉണ്ടായിരുന്നത് എങ്കില്‍ 2019ല്‍ അത് പതിനൊന്ന് കോടി ആയി വളര്‍ന്നു, 2014ല്‍ ആറ് സംസ്ഥാനങ്ങളാണ് ബിജെപി ഭരിച്ചിരുന്നതെങ്കില്‍ 2019ല്‍ പതിനാറ് സംസ്ഥാനങ്ങള്‍ ഭരിക്കുകയും ആറോളം സംസ്ഥാനങ്ങളില്‍ മുഖ്യ പ്രതിപക്ഷമായും പ്രവര്‍ത്തിക്കുന്ന ഭാരതീയ ജനതാ പാര്‍ട്ടിയും ദേശീയ ജനാധിപത്യ സഖ്യവും നാന്നൂറിലധികം സീറ്റുകള്‍ വാങ്ങി 2019ല്‍ അധികാരത്തില്‍ എത്തുമെന്നും അതിനു വേണ്ടി അരയും തലയും മുറുക്കി ജനാധിപത്യത്തിന്‍റെ മഹോല്‍സവമായ പൊതു തിരഞ്ഞെടുപ്പില്‍ പ്രവര്‍ത്തനത്തിനിറങ്ങാന്‍ ഡോ വിജയ് ചൗതാവാല ആഹ്വാനം ചെയ്തു.

44724478-9aec-48a9-845d-a2949f7c38c8

തുടര്‍ന്ന് സമന്വയ പ്രസിഡണ്ട് ശ്രീജേഷ് ജി ഭാരതത്തെ ലോക രാജ്യങ്ങളുടെ ഒന്നാം സ്ഥാനത്തേക്ക് ഉയര്‍ത്തുവാന്‍ അഹോരാത്രം പ്രവർത്തിക്കുന്ന, വിശ്രമം എന്തെന്നറിയാത്ത ലോകാരാദ്ധ്യനായ നമ്മുടെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വീണ്ടും അധികാരത്തില്‍ എത്തിക്കാനുള്ള ചുമതല പ്രവാസി സമൂഹം ഏറ്റെടുക്കണം എന്ന് ആഹ്വാനം ചെയ്തു.

സമന്വയ ജനറല്‍ സെക്രട്ടറി മധു എടച്ചേരി രണ്ട് വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോട്ട് അവതരിപ്പിച്ചു , രണ്ട് വര്‍ഷത്തെ വരവ് ചെലവ് കണക്കുകള്‍ സമന്വയ ട്രെഷറര്‍ രവികുമാര്‍ അവതരിപ്പിച്ചു.

രണ്ട് വര്‍ഷത്തെ സേവാ പ്രവര്‍ത്തന റിപ്പോട്ട് സമന്വയ സെക്രട്ടറിമാരായ സ്വപ്ന മഗേഷ്, വിനോദ് ചേലക്കര എന്നിവര്‍ ചേർന്ന് അവതരിപ്പിച്ചു , ഉപാദ്ധ്യക്ഷന്‍മാരായ യോഗാചാര്യ സൗമ്യാജീ, മഗേഷ് പ്രഭാഭാകർ തുടങ്ങിയവര്‍ NAMO AGAIN 2019 കാംപയ്ന്‍ നമോ ടീ ഷര്‍ട്ട് പ്രകാശനം ചെയ്തു കൊണ്ട്‌ ഉദ്ഘാടനം ചെയ്തു.

8cc4a0fc-6f3c-403c-97ac-26e12ffc9697.jpg

തുടര്‍ന്ന് സമന്വയ 2019 ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് നടന്നു, 2019-2020 കാലഘട്ടത്തിലേക്കുള്ള സമന്വയ ഭാരവാഹികളായി  താഴെ പറയുന്നവരെ തെരെഞ്ഞെടുത്തു. അദ്ധ്വക്ഷന്‍ ശ്രീ രവികുമാര്‍ , ജനറല്‍ സെക്രട്ടറി മധു എടച്ചേരി, ട്രഷറര്‍ അശോകന്‍ കണ്ണൂര്‍, ഉപാദ്ധ്വക്ഷന്‍മാരായി മഗേഷ് പ്രഭാകര, വിനോദ് ചേലക്കര,ബാബു കൊടുങ്ങല്ലൂര്‍, സെക്രട്ടറിമാരായി മണികണ്ഠന്‍ കളത്തില്‍, സ്വപ്ന മഗേഷ്.

ആറ് കോടി പാവങ്ങളായ കുടുംബങ്ങള്‍ക്ക് ഗ്യാസ് സിലിണ്ടറുകള്‍ സൗജന്യമായി നല്‍കിയ, പ്രകൃതിയുടെ വിളിക്ക് വേണ്ടി ഇരുട്ടിന്‍റേയും മരങ്ങളുടേയും ഓരം പറ്റി കഴിയേണ്ടി വന്ന എട്ട് കോടി കുടുംബങ്ങള്‍ക്ക് ഇജ്ജത് ഖര്‍ (ശൗചാലയങ്ങള്‍) നിര്‍മിച്ചു നല്‍കിയ, സ്വന്തമായി വീടില്ലായിരുന്ന രണ്ടര കോടി കുടുംബങ്ങള്‍ക്ക് വീട് നിര്‍മിച്ച് നല്‍കിയ ( പ്രധാനമന്ത്രി ആവാസ് യോജന), മുദ്ര, മേക്ക് ഇന്‍ ഇന്ത്യ, സ്റ്റാന്‍ഡ് അപ്പ് ഇന്ത്യ, സ്കില്‍ ഇന്ത്യ തുടങ്ങി നിരവധി പദ്ധതികളിലൂടെ രാജ്യത്തെ യുവാക്കള്‍ക്ക് കോടി കണക്കിന് തൊഴിലവസരങ്ങള്‍ സൃഷ്ടിച്ച, ലോകരാജ്യങ്ങള്‍ക്ക് മുന്‍പില്‍ ഭാരതത്തിന്‍റെ അഭിമാനം ഉണര്‍ത്തിയ ഇന്ത്യയിലെ ചെറുപ്പക്കാരുടെ ആവേശമായ പ്രധാനമന്ത്രി നരേന്ദ്രമോദിയെ 2019ലും തിരഞ്ഞെടുക്കുവാന്‍ ഇന്ത്യയിലെ പാവപ്പെട്ടവരും, ചെറുപ്പക്കാരും, സ്ത്രീ ജനങ്ങളും വ്രതമെടുത്തിരിക്കയാണെന്ന് സമന്വയ മുന്‍ സംയോജക് ദീപക്  പുതിയ ഭരണ സമിതിക്ക് ആശംസകള്‍ അര്‍പ്പിച്ചുകൊണ്ട്  പറഞ്ഞു.

പുതിയ പ്രസിഡണ്ട് രവികുമാര്‍ 2019ലെ പൊതു തിരഞ്ഞെടുപ്പില്‍ പ്രചരണത്തിനു വേണ്ടി 31 പ്രവര്‍ത്തകരെ വിവിധ മണ്ഡലങ്ങളിലേക്ക് നിയോഗിച്ചതായും മോദിജിയുടെ 2019 ലെ പ്രധാനമന്ത്രിയായി സത്യ പ്രതിഞ്ജ ചെയ്തതിനുശേഷം മാത്രമേ സമന്വയ പ്രവര്‍ത്തകര്‍ക്ക് വിശ്രമമുള്ളൂ എന്ന് പ്രസിഡണ്ട് പദവി ഏറ്റെടുത്ത് കൊണ്ട്  പ്രഖ്യാപിച്ചു. തുടര്‍ന്ന് പുതിയ ഭരണ സമിതിക്ക് ആശംസകള്‍ അര്‍പ്പിച്ചുകൊണ്ട്  നന്ദിനി രമേശ് , പ്രകാശ് ശിവ,രാജി ഹരികുമാര്‍ ,ശരവണന്‍, അരുള്‍ നടരാജന്‍,ദിവ്യ പ്രവീണ്‍,സീമ അശോക്,പ്രവീണ്‍ നെയ്യാറ്റിന്‍ കര, കുഞ്ചു നായര്‍, അനില്‍ കല്ലറ, ബിപിന്‍, തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ജയശ്രീ സൂരജ് അവതാരകയായിരുന്നു, മണികണ്ഠന്‍ കളത്തില്‍ (സെക്രട്ടറി) നന്ദി രേഖപ്പെടുത്തിയ ചടങ്ങിൽ റിയാദിലെ പൊതു സമൂഹത്തിൽ നിന്ന് നല്ലതോതിലുള്ള പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q