Monday, November 25, 2024
Dammam

സംവരണ മെമ്മോറിയൽ ഐക്യദാഢ്യ സദസ്സ്

ദമ്മാം: സാമൂഹ്യ നീതി നടപ്പിലാക്കണമെന്നും സാമ്പത്തിക സംവരണ ബില്ല് പൊളിച്ചെഴുതണമെന്നും പ്രവാസി സാംസ്‌കാരിക വേദി ദമ്മാം റീജണൽ കമ്മറ്റി സംഘടിപ്പിച്ച ഐക്യദാഢ്യ സദസ്സ് ആവശ്യപ്പെട്ടു. പരിപാടിയിൽ പ്രവാസി സാംസ്‌കാരിക വേദി  ദമ്മാം റീജണൽ കമ്മറ്റി പ്രസിഡന്റ്‌ ഷബീർ ചാത്തമംഗലം അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ബിജു പൂതക്കുളം സ്വാഗതം പറഞ്ഞു. സെൻട്രൽ കമ്മറ്റി അംഗം സഫ്‌വാൻ മുഖ്യ പ്രഭാഷണം നടത്തി.

രാജ്യത്തു അധികാര സ്ഥാനങ്ങൾ അടക്കിവാഴുന്നതു മുന്നോക്ക വിഭാഗമാണെന്നും, തൊഴിൽ മേഖലയടക്കം മുഴുവൻ ആനുകൂല്യങ്ങളും അട്ടിമറിക്കപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. വെൽഫെയർ പാർട്ടി രാഷ്രപതിക്കും മുഖ്യമന്തിക്കും സമർപ്പിക്കുന്ന 10ലക്ഷം പേരുടെ ഒപ്പ് ശേഖരണ ഉദ്ഘടനം  കെഎംസിസി ദമ്മാം സെൻട്രൽ കമ്മിറ്റി അംഗം അമീറലി നിർവഹിച്ചു. പ്രവാസി സെൻട്രൽ കമ്മറ്റി ജനറൽ സെക്രട്ടറി മുഹ്സിൻ ആറ്റാശ്ശേരി,  അഷ്‌കർ(തനിമ) അമീറലി (കെഎംഎംസി) കിഴക്കൻ പ്രെവിശ്യ പ്രസിഡന്റ്‌ ഷാജഹാൻ എം.കെ, അഡ്വക്കേറ്റ്. നവീൻ കുമാർ എന്നിവർ ആശംസകൾ നേർന്നു.

ബദർ മെഡിക്കൽ ഹാളിൽ നടന്ന പരിപാടിക്ക്, ജംഷാദ് കണ്ണൂർ ഷാജു പടിയത്ത്, സലീം കണ്ണൂർ, ഷരീഫ് കൊച്ചി, റൗഫ് ചാവക്കാട്, ഡോക്ടർ.സഗീർ, തസ്‌നീം കണ്ണൂർ, അമീറലി പൊന്നാനി , ജസീർ മട്ടന്നൂർ, ഷൗക്കത് പാടൂർ, ജമാൽ ആലുവ, അഡോക്കറ്റ്. സനീജ സഗീർ, സുനില സലീം, ഷെമീം എന്നിവർ നേത്ര്ത്വം നൽകി സഈദ് ഹമദാനി അവതാരകനായിരുന്നു.

 

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa