ചൊവ്വാഴ്‌ച, ജൂൺ 9, 2026
Top StoriesU A E

യു എ ഇയിൽ കഴിഞ്ഞ ദിവസമുണ്ടായ ഇടിമിന്നലിൽ 2 കോടി ദിർഹമിൻ്റെ നാശ നഷ്ടങ്ങൾ

അബുദാബി: കഴിഞ്ഞ ദിവസം യു എ ഇയിലുണ്ടായ ഇടിമിന്നലില്‍ രണ്ട് കോടി ദിർഹമിൻ്റെ നാശനഷ്ടമുണ്ടായതായി പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. അല്‍ ദഫ്റയിൽ അപൂര്‍വയിനം പക്ഷികളെ വളര്‍ത്തിയിരുന്ന ഒരു ഫാമിലാണ് ഇടിമിന്നൽ നാശ നഷ്ടങ്ങളുണ്ടാക്കിയത്.

മിന്നലേറ്റ് പക്ഷിക്കൂടുകൾ പൂര്‍ണമായി കത്തിനശിച്ചിരുന്നു. അപൂർവ്വയിനങ്ങളിൽ പെട്ട 50 പക്ഷികളാണു മിന്നലേറ്റ് ചത്തൊടുങ്ങിയത്.

ഒരു കോടി ദിർഹമിലധികം വിലയുള്ള ഒരു പക്ഷിയും ചത്തവയിൽ ഉൾപ്പെടുന്നുണ്ടെന്ന് പക്ഷി സങ്കേതത്തിൻ്റെ ഉടമ ഖൽഫാൻ അൽ ഖുബൈസി പറഞ്ഞു. മത്സരങ്ങളിൽ പങ്കെടുക്കാനായി പ്രത്യേക പരിശീലനം നേടിയവയായിരുന്നു ഇവ.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്