പ്രവാസി സാംസ്കാരിക വേദി തെരഞ്ഞെടുപ്പു കമ്മിറ്റി രൂപീകരിച്ചു
ജിദ്ദ: പത്തൊമ്പതാം ലോക് സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രചരണ പ്രവർത്തനങ്ങൾക്കു മേൽനോട്ടം വഹിക്കുന്നതിന്നായി പ്രവാസി ജിദ്ദ തെരഞ്ഞെടുപ്പു കമ്മിറ്റി രൂപീകരിച്ചു. പ്രസിഡന്റ് റഹീം ഒതുക്കുങ്ങൽ ചെയർമാനും ഓവുങ്ങൽ മുഹമ്മദലി കൺവീനറുമായ കമ്മിറ്റിയിൽ വെസ്റ്റേൺ പ്രോവിൻസു് സെൻട്രൽ കമ്മിറ്റി ഭാരവാഹികൾക്കു പുറമെ ഷഫീഖ് മേലാറ്റൂർ, വേങ്ങര നാസർ, കെ.എം.അബ്ദുൾ കരീം, ദാവൂദ് രാമപുരം, അമീൻ ഷറഫുദ്ദീൻ, എ.കെ.സൈതലവി തുടങ്ങിയവർ പ്രചാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കും.
വെൽഫെയർ പാർട്ടി ദേശീയ തലത്തിൽ കൈകൊണ്ട രാഷ്ട്രീയ നിലപാടുകൾക്കനുസൃതമായി ഫാഷിസ്റ് വർഗീയ ശക്തികളെ പ്രതിരോധിക്കാൻ പ്രധാന ശക്തി എന്ന നിലയിൽ യു പി എ ക്കുള്ള പിന്തുണയുടെ അടിസ്ഥാനത്തിൽ കേരളത്തിൽ പാർട്ടി ഉയർത്തുന്ന മുദ്രാവാക്യമായ “സംഘ് പരിവാറിനെ പുറത്താക്കാൻ യു ഡി എഫ് സ്ഥാനാത്ഥികളെ വിജയി പ്പിക്കുക” എന്നതിന്റെ അന്തസത്ത ഉയർത്തിപ്പിടിച്ചുള്ള പ്രവർത്തനങ്ങൾ നടത്തുന്നതാണ്. ഇതിന്റെ ഭാഗമായി മാർച്ച് 29 ന് ഷറഫിയയിൽ വെച്ചു നടക്കുന്ന പ്രവർത്തക കൺവെൻഷനിൽ വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി കെ.എ.ഷഫീഖ് പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കും.
തെരഞ്ഞെടുപ്പിലെ പാർട്ടി നിലപാട് വിശദീകരിക്കുകയും യു ഡി എഫ്സ്ഥാനാർത്ഥികളുടെ വിജയത്തിന്നായി സജീവമായി പ്രവർത്തിക്കുകയും ചെയ്യും. ഇതിന്നായി വൈവിധ്യമായ പ്രവർത്തനങ്ങൾ സംഘടിപ്പിക്കാനും സെൻട്രൽ കമ്മിറ്റി യോഗം തീരുമാനിച്ചു.
പ്രസിഡണ്ട് റഹീം ഒതുക്കുങ്ങൽ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എം പി അഷ്റഫ് സ്വാഗതവും ട്രഷറർ ഇ പി സിറാജ് നന്ദിയും പറഞ്ഞു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa