വാഹനമോടിക്കുന്നതിനിടെ ചായയോ വെള്ളമോ കുടിക്കാമോ?; ട്രാഫിക് പോലീസിന്റെ മറുപടി
വാഹനമോടിക്കുന്നതിനിടെ ചായയോ വെള്ളമോ കുടിച്ചാൽ അത് നിയമ ലംഘനമാണെന്ന് സൗദി ട്രാഫിക് വിഭാഗം വീണ്ടും ഓർമ്മപ്പെടുത്തി.
സൗദി ട്രാഫിക് വിഭാഗത്തിൻ്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ ഈ വിഷയവുമായി ബന്ധപ്പെട്ട് ഒരാൾ ചോദിച്ച സംശയത്തിനാണു മുറൂർ മറുപടി നൽകിയത്.
വാഹനമോടിക്കുന്നതിനിടെ ചായയോ വെള്ളമോ കുടിക്കുന്നത് നിയമ ലംഘനമാണെന്നും ‘വാഹനമോടിക്കുന്നതിനിടെ മറ്റു കാര്യങ്ങളിൽ വ്യാപൃതനാകുക’ എന്ന നിയമ ലംഘനത്തിൻ്റെ പരിധിയിലാണു ഇത് ഉൾപ്പെടുക എന്നുമാണു ട്രാഫിക് വിഭാഗം മറുപടി നൽകിയത്.
പുതുക്കിയ ട്രാഫിക് നിയമത്തിൽ ”വാഹനമോടിക്കുന്നതിനിടെ മറ്റു കാര്യങ്ങളിൽ വ്യാപൃതനാകുക’ എന്ന നിയമ ലംഘനത്തിനു 300 മുതൽ 500 റിയാൽ വരെ പിഴ ഈടാക്കുമെന്നാണു റിപ്പോർട്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa