Tuesday, September 24, 2024
Dubai

ദുബൈ കെഎംസിസി വെൽഫെയർ സ്‌കീം ക്യാംപയിനുമായി ഉദുമ മണ്ഡലം കമ്മിറ്റി 

ദുബൈ; ദുബൈ കെഎംസിസി വെൽഫെയർ സ്‌കീം ക്യാംപയിൻ സംഘടിപ്പിക്കാൻ ദുബായ് കെഎംസിസി ഉദുമ മണ്ഡലം കമ്മിറ്റി തീരുമാനിച്ചു. മണ്ഡലത്തിന് കീഴിലുള്ള വിവിധ പഞ്ചായത്തിലെ എല്ലാ പ്രവര്‍ത്തകരും വെല്‍ഫെയര്‍ സ്‌കീം അംഗമാകണമെന്ന ലക്ഷ്യത്തോടെയാണ് ക്യാംപയിൻ പദ്ധതികള്‍ തയ്യാറായിരിക്കുന്നത്.

കുടുംബ നാഥന്റെ അപ്രതീക്ഷിതമായ വിയോഗത്തില്‍ ജീവിതം വഴി മുട്ടുന്ന കുടുംബങ്ങളെ മരണാനന്തര ആനുകൂല്യമായി ധന സഹായം നല്‍കി സംരക്ഷിക്കുന്നതുൾപ്പടെ അപകടം, ജോലി ചെയ്യാനാവാത്ത വിധം അംഗ വൈകല്യം, ചികിത്സ എന്നീ അടിയന്തിര ഘട്ടങ്ങളിലും നിശ്ചിത കാലയളവ് പൂര്‍ത്തിയാക്കി വിസ റദ്ദ് ചെയ്ത് നാട്ടില്‍ പോകുന്നവര്‍ക്ക് ആനുകൂല്യങ്ങളും ലഭിക്കുന്ന പദ്ധതിയാണ് വെല്‍ഫെയര്‍ സ്‌കീം.

ദുബൈ കെ.എം.സി.സി പ്രാഥമിക അംഗത്വവും യു.എ.ഇ താമസ വിസയുമുള്ള ഏതൊരു വ്യക്തിക്കും നിശ്ചിത അപേക്ഷാ ഫോറത്തില്‍ അംഗത്വത്തിനായി അപേക്ഷിക്കാവുന്നതാണ്.

പ്രസിഡണ്ട് ഇസ്‌മായിൽ നാലാംവാതുക്കൽ അദ്ധ്യക്ഷത വഹിച്ചു.സിഎ ബഷീർ പള്ളിക്കര,ഹാഷിം മഠം, മുഹമ്മദ് കുഞ്ഞി ചെമ്പരിക്ക, അസ്‌ലം പാക്യാര, ഖാലിദ് മല്ലം, റാഫി ചെരുമ്പ, ആരിഫ് ചെരുമ്പ, റൗഫ് കെജിഎൻ,മുനീർ പള്ളിപ്പുറം തുടങ്ങിയവർ സംസാരിച്ചു. ഹാഷിം മഠത്തിലിനെ വെൽഫെയർ സ്‌കീം ചീഫ് കോർഡിനേറ്ററായി തെരഞ്ഞെടുത്തു.

ശബീർ കീഴൂർ സ്വാഗതവും ഷംസീർ അഡൂർ നന്ദിയും പറഞ്ഞു.
പദ്ധതിയിൽ അംഗമാവുന്നതിന് വേണ്ടി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക,
0551338781 , 0523948158 , 0509007143

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q