ജിദ്ദയിലെ പുതിയ എയർപോർട്ടിൽ നിന്ന് 3 ആഭ്യന്തര സർവീസുകൾ കൂടി ആരംഭിക്കും
ജിദ്ദയിലെ കിംഗ് അബ്ദുൽ അസീസ് ന്യൂ എയർപോർട്ടിൽ നിന്ന് 3 ആഭ്യന്തര സർവീസുകൾ കൂടി ആരംഭിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
ജിസാൻ, ഷറൂറ, ത്വാഇഫ് എന്നിവിടങ്ങളിലേക്കാണു സൗദി എയർവേസ് പുതിയ സർവീസ് ആരംഭിക്കുക.
ഈ മാസം 31 നാണു പുതിയ സർവീസുകൾ ആരംഭിക്കുക. ഇതോടെ പുതിയ എയർപോർട്ടിൽ നിന്ന് ആകെ 14 സ്ഥലങ്ങളിലേക്ക് സർവീസുകൾ ലഭ്യമാകും.
നിലവിൽ ഖുറയാത്ത്, അൽ ഉല, അറാർ, അൽബാഹ, ദവാദ്മി, തബൂക്ക്, അൽ അഹ്സ, അൽ വജ്ഹ്, തുറൈഫ്, ഖൈസൂമ, യാൻബു എന്നിവിടങ്ങളിലേക്ക് സർവീസുകൾ ഉണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
