Monday, September 23, 2024
OmanTop Stories

വാഹനമിടിപ്പിച്ച് രക്ഷപ്പെട്ടയാളെ ഒമാൻ പോലീസ് പിടി കൂടി

മസ്ക്കറ്റ്: വാഹനമിടിപ്പിച്ച് അപകട സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടയാളെ പിടി കൂടിയതായി ഒമാൻ റോയൽ പോലീസ് അറിയിച്ചു.

നോർത്ത് അൽ ബതിന ഗവർണ്ണറേറ്റ് പോലീസാണു അപകട സ്ഥലത്ത് നിന്ന് രക്ഷപ്പെട്ട സ്വദേശി പൗരനെ അറസ്റ്റ് ചെയ്തത്.

സൊഹാർ വിലായത്തിൽ ഈ മാസം തുടക്കത്തിലായിരുന്നു അപകടം നടന്നത്. പിടിക്കപ്പെട്ടയാൾക്കെതിരെ നിയമ നടപടികൾ സ്വീകരിച്ച് വരികയാണെന്ന് പോലീസ് അറിയിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്