മക്കയിലെ പ്രധാന റോഡിനു സൗദ് അൽ ഫൈസൽ രാജകുമാരൻ്റെ പേരിടും
മക്കയിലെ പ്രധാനപ്പെട്ട ഒരു റോഡിനു അന്തരിച്ച മുൻ സൗദി വിദേശകാര്യ മന്ത്രി സൗദ് അൽ ഫൈസൽ രാജകുമാരൻ്റെ പേരിടാൻ മക്ക ഗവർണ്ണർ ഖാലിദ് അൽ ഫൈസൽ രാജകുമാരൻ അംഗീകാരം നൽകി.
സൗദി അറേബ്യക്കും അറബ് ലോകത്തിനും ഇസ് ലാമിക സമൂഹത്തിനും സൗദ് അൽ ഫൈസൽ രാജകുമാരൻ അർപ്പിച്ച സംഭാവനകളുടെ സ്മരണാർത്ഥമാണിത്.
ഷൗഖിയയിൽ നിന്ന് ജിദ്ദ-മക്ക എക്സ്പ്രസ് വേയിൽ എത്തിച്ചേരുന്ന (അമീർ നായിഫ് ബിൻ അബ്ദുൽ അസീസ് സ്റ്റ്രീറ്റിൽ) റോഡിനാണു സൗദ് അൽ ഫൈസൽ രാജകുമാരൻ്റെ പേരിടുക.
നേരത്തെ ജിദ്ദയിലെ ഹയ്യു റൗളയിലേക്ക് സിത്തീൻ ക്രോസ് ചെയ്ത് പോകുന്ന റോഡിനും സൗദ് അൽ ഫൈസൽ രാജകുമാരൻ്റെ പേരിട്ടിരുന്നു.
സൗദി അറേബ്യയുടെ വിദേശകാര്യ മന്ത്രിയായി 40 വർഷത്തോളം സേവനം അനുഷ്ഠിച്ച സൗദ് അൽ ഫൈസൽ രാജകുമാരൻ 2015 ജൂലൈ മാസത്തിലായിരുന്നു വിട പറഞ്ഞത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa