ചൊവ്വാഴ്‌ച, ജൂൺ 9, 2026
QatarTop Stories

കേരളത്തിൽ ഖത്തർ വിസ സെന്റർ ഉടൻ തുറക്കും; കൊൽക്കത്തയിലും മുംബൈയിലും തുറന്നു.

ദോഹ: ഖത്തർ ആഭ്യന്തര മന്ത്രാലയത്തിന്റെ കീഴിൽ ഇന്ത്യയിൽ തുടങ്ങാൻ പോവുന്ന ഖത്തർ വിസ
സെന്ററുകളിൽ (QVC) രണ്ടെണ്ണണം കൂടി തുറന്നു. മുംബൈയിലും കൊൽക്കത്തയിലുമാണ് പുതുതായി രണ്ടു സെന്ററുകൾ കൂടി തുറന്നത്. ഇതോടെ ഇന്ത്യയിൽ മൊത്തം 3 സെന്ററുകളായി. ആദ്യത്തേത് കഴിഞ്ഞ ദിവസം ഡൽഹിയിൽ തുറന്നിരുന്നു. ചെന്നൈ, കൊച്ചി, ഹൈദരാബാദ്, ലക്‌നൗ ഉൾപ്പെടെ മൊത്തം 7 സെന്ററുകളാണ് ഇന്ത്യയിൽ തുടങ്ങുന്നത്.

ഖത്തറിലേക്ക്‌ തൊഴിൽ വീസയിലെത്തുന്നവർക്ക്‌ തൊഴിൽ കരാർ ഒപ്പുവയ്‌ക്കുന്നതുവരെയുള്ള എല്ലാ നടപടികളും ഈ വിസ സെന്ററുകളിൽ പൂർത്തിയാക്കാം. ഇടനിലക്കാരുടെ ചൂഷണങ്ങളിൽ നിന്ന് വിദേശ തൊഴിലാളികളെ രക്ഷിക്കുക, റിക്രൂട്മെന്റ് നടപടികൾ സുതാര്യമാക്കുക എന്നീ ലക്ഷ്യങ്ങൾ മുൻ നിർത്തിയാണ് 8 വിദേശ രാജ്യങ്ങളിൽ ഖത്തർ, വിസ സെന്ററുകൾ തുടങ്ങുന്നത്.

ബയോമെട്രിക് വിവരശേഖരണം, വൈദ്യ പരിശോധന എന്നിവക്കും സെന്ററുകളിൽ സൗകര്യമുണ്ടാകും. സ്വന്തം ഭാഷയിൽ തന്നെ തൊഴിൽ കരാർ വായിച്ചു മനസ്സിലാക്കാനുള്ള സൗകര്യവും വിസ സെന്ററുകളിൽ ഉണ്ടാവും. നടപടികളെല്ലാം സ്വദേശത്തു വെച്ച് തന്നെ പൂർത്തീകരിക്കുന്നത് കൊണ്ട്, ഖത്തറിലെത്തിയാലുടൻ തൊഴിലാളിക്ക് ജോലിയിൽ പ്രവേശിക്കാൻ കഴിയും.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group