ഒമാനിൽ പെട്രോൾ, ഡീസൽ വില ഉയർന്നു
ഒമാനിൽ ഏപ്രിൽ മാസത്തേക്കുള്ള പെട്രോൾ, ഡീസൽ വില പുന:നിശ്ചയിച്ചു; ഇന്ധന വിലയിൽ വർദ്ധനവുണ്ടായിട്ടുണ്ട്.
പുതിയ നിരക്ക് പ്രകാരം എം 91 പെട്രോളിനു ലിറ്ററിനു 203 ബൈസ ആയിരിക്കും. ഇത് വരെ ഇതിൻ്റെ നിരക്ക് 198 ബൈസ ആയിരുന്നു.
നിലവിൽ 209 ബൈസ നിരക്കുള്ള എം 95 പെട്രോളിനു ഏപ്രിൽ മാസത്തിലെ നിരക്ക് ലിറ്ററിനു 214 ബൈസ ആയിരിക്കും.
238 ബൈസയുള്ള ഡീസലിന്റെ വില 245 ബൈസയായും ഉയർന്നിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
