മതനിരപേക്ഷ ഐക്യം കാലഘട്ടത്തിന്റെ അനിവാര്യത – പ്രവാസി
ദമ്മാം: ആസന്നമായ ഇന്ത്യൻ പാർലമെന്റ് തിരഞ്ഞെടുപ്പിൽ മത നിരപേക്ഷ ഐക്യത്തിലൂടെ ഉള്ളതിൽ വലിയ മതേതരത്വ പാർട്ടിയെ പാർലമെന്റിൽ എത്തിക്കണം അതിനായി കേരളത്തിലെ എല്ലാ മണ്ഡലങ്ങളിലും കോൺഗ്രസ്സിനെ വിജയിപ്പിക്കുവാൻ പരിശ്രമിക്കണം എന്ന് തെക്കൻ ജില്ലാ പ്രവാസി കൺവെൻഷൻ അഭിപ്രായപ്പെട്ടു.
അഞ്ചു വർഷത്തെ മോഡി ഭരണം നടപ്പാക്കിയ നിയമ പരിഷ്‌ക്കാരങ്ങളിലും, നടപടികളിലും പല നിഗൂഢതകളും ഉണ്ട്, രാജ്യത്ത് നടന്ന ഫാസിസ്റ്റ് ആൾക്കൂട്ട ആക്രമണങ്ങൾക്ക് മുമ്പിൽ രാജ്യത്തെ ഭരണ കക്ഷിക്കുള്ള പങ്കിനെ നിഷേധിക്കുവാൻ സാധ്യമല്ല രാജ്യത്തെ ദളിത്, ന്യൂനപക്ഷങ്ങളെയും, ദരിദ്രരെയും, ഭയപെടുത്തികൊണ്ടുള്ള നടപടികളാണ് നമ്മുടെ രാജ്യത്തുള്ളത്. അതിനെതിരെയുള്ള ഉറച്ച ചുവട് വെപ്പാണ് വെൽ ഫെയർ പാർട്ടിയുടെ കോൺഗ്രസ്സിന് വോട്ട് ചെയ്യുവാനുള്ള തീരുമാനം.
സഈദ് ഹമദാനി അധ്യക്ഷത വഹിച്ച കൺവെൻഷനിൽ ദമ്മാം റീജണൽ കമ്മറ്റി പ്രസിഡന്റ് ഷബീർ ചാത്തമംഗലം മുഖ്യ പ്രഭാഷണം നടത്തി.ജനറൽ ബിജു പൂതക്കുളം, റീജണൽ കമ്മറ്റി അംഗം ജമാൽ കളമശേരി എന്നിവർ സംസാരിച്ചു. ജോഷി പാഷ സ്വാഗതവും, അംജദ് പത്തനംതിട്ട നന്ദിയും പറഞ്ഞു. നസീർ അഹമ്മദ്, ഷെരീഫ് കൊല്ലം, അമീർ വിഴിഞ്ഞം എന്നിവർ നേതൃത്വം നൽകി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa