ഖത്തറിൽ സർക്കാർ സേവനങ്ങളെ കുറിച്ചുള്ള പൊതു ജനങ്ങളുടെ അഭിപ്രായം അറിയാൻ സർവേ തുടങ്ങി
ദോഹ: ഖത്തറിൽ സർക്കാർ ഓഫിസുകളുടെയും മന്ത്രാലയങ്ങളുടെയും പ്രവർത്തനങ്ങളിൽ പൊതുജനങ്ങൾ എത്രത്തോളം തൃപ്‌തരാണെന്നറിയാൻ സർവേ തുടങ്ങി. വികസന, കണക്കെടുപ്പ് അതോറിറ്റി (പിഎസ്‌എ) ആണ് സർവേ നടത്തുന്നത്. ഈ മാസം അവസാനം വരെ സർവേ തുടരുമെന്ന് അധികൃതർ അറിയിച്ചു . സർക്കാർ സേവനങ്ങൾ കൂടുതൽ മികവുറ്റതാക്കുകയാണ് സർവേയുടെ ലക്ഷ്യം. സർവേക്കായി പ്രത്യേക ടീമിനെ നിയോഗിച്ചിട്ടുണ്ട്. സർക്കാർ ഓഫിസുകളിൽ എത്തുന്നവരിൽ നിന്നാണ് വിവരങ്ങൾ ശേഖരിക്കുന്നത്.
ആഭ്യന്തരമന്ത്രാലയത്തിന്റെ വെബ്‌സൈറ്റായ ഹുക്കൂമി, വിവിധ മന്ത്രാലയങ്ങളുടെ വെബ്‌സൈറ്റുകൾ, മൊബൈൽ ആപ്പുകൾ എന്നിവയിലൂടെ ലഭ്യമാകുന്ന ഓൺലൈൻ സേവനങ്ങളെക്കുറിച്ചും വിവരങ്ങൾ ശേഖരിക്കുന്നുണ്ട്. സർക്കാർ ഓഫിസുകളിൽ നിന്നുള്ള വിവരശേഖരണത്തിനു പുറമെ, പാർപ്പിട മേഖലകളിലെത്തിയും വിവരം ശേഖരിക്കുന്നുണ്ട്. പ്രത്യേക പരിശീലനം ലഭിച്ച ഗവേഷകരാണ് ടീമിലുള്ളത്. ഓരോസ്‌ഥലത്തും തിരഞ്ഞെടുത്ത വീടുകളിൽ നിന്നുമാത്രമായിരിക്കും വിവരശേഖരണം. തുടർച്ചയായ നാലാംവർഷമാണ് സർവേ സംഘടിപ്പിക്കുന്നത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa