ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലെ വ്യാജ സർട്ടിഫിക്കറ്റുകൾ; വിട്ടുവീഴ്ചയില്ലെന്ന് കുവൈത്ത് പ്രധാനമന്ത്രി
കുവൈത്ത് സിറ്റി: വ്യാജ ബിരുദ സർട്ടിഫിക്കറ്റ് വിഷയത്തിൽ ഒരുവിധ വിട്ടുവീഴ്ചയും വേണ്ടെന്നു മന്ത്രിസഭാ നിർദേശം. മന്ത്രിസഭാ യോഗത്തിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ഹാമിദ് അൽ അസ്മി സമർപ്പിച്ച റിപ്പോർട്ട് പരിഗണിക്കവെ പ്രധാനമന്ത്രി ഷെയ്ഖ് ജാബർ അൽ മുബാറക് അൽ ഹമദ് അൽ സബാഹ് അക്കാര്യത്തിൽ കർശന നിർദേശം നൽകിയതായി മന്ത്രിസഭാകാര്യമന്ത്രി അനസ് അൽസാലെ അറിയിച്ചു.
കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയം അംഗീകരിക്കാത്ത ഒരു സർവകലാശാലയിലെയും ബിരുദ സർട്ടിഫിക്കറ്റിന് അംഗീകാരം നൽകാൻ മന്ത്രാലയം ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി മന്ത്രിസഭയെ അറിയിച്ചു. വ്യാജ ബിരുദ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട മുഴുവൻ പരാതികളും പബ്ലിക് പ്രോസിക്യൂഷനു കൈമാറിയതായും അദ്ദേഹം അറിയിച്ചു.
അതെ സമയം ഇന്ത്യയടക്കമുള്ള വിവിധ രാജ്യങ്ങളിലെ സർവകലാശാലകളിൽ നിന്ന് കരസ്ഥമാക്കിയ 601 സർട്ടിഫിക്കറ്റുകൾ, വ്യാജ സർട്ടിഫിക്കറ്റുകളാണെന്ന സംശയത്തിൽ ഉന്നത വിദ്യാഭ്യാസമന്ത്രാലയം പരിശോധിക്കാൻ ഉത്തരവിട്ടിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa