ആരോഗ്യ ഇൻഷുറൻസ് ഫീ കുത്തനെ വർദ്ധിപ്പിക്കാനൊരുങ്ങി കുവൈത്ത്
കുവൈത്ത് സിറ്റി: കുവൈത്തിൽ വിദേശികളുടെ ആരോഗ്യ ഇൻഷുറൻസ് ഫീസ് കുത്തനെ വർദ്ധിപ്പിക്കാനൊരുങ്ങുന്നതായി റിപ്പോർട്ട്. ആരോഗ്യ മന്ത്രാലയവൃത്തങ്ങളെ ഉദ്ധരിച്ച് അൽ ഖബസ് ദിനപത്രമാണ് ഇത് സംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തത്.
ജനുവരി 2020 മുതൽ ഇൻഷുറൻസ് ഫീ ഘട്ടം ഘട്ടംയായി വർദ്ധിപ്പിച്ച് 2026 ആവുബോഴേക്കും 190 ദീനാറാക്കി ഉയർത്താനാണ് തീരുമാനം. ഇത് പ്രകാരം ഇപ്പോൾ വർഷത്തിൽ 50 ദീനാറുള്ള പ്രീമിയം 2020 ജനുവരിയിൽ 130 ദീനാറായി ഉയർത്തും. തുടർന്ന് 2022/23 ൽ 150ഉം 2024/25 ൽ 170 ഉം 2026/27 ൽ 190 ദീനാറായും വർധിപ്പിക്കാനാണ് ആലോചിക്കുന്നത്. ഇൻഷുറൻസ് ഫീ കുത്തനെ വർദ്ധിപ്പിക്കുന്നത് വിദേശികൾക്ക് കനത്ത പ്രഹരമാകും.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
