തിങ്കളാഴ്‌ച, ജൂൺ 8, 2026
KuwaitTop Stories

ആരോഗ്യ ഇൻഷുറൻസ് ഫീ കുത്തനെ വർദ്ധിപ്പിക്കാനൊരുങ്ങി കുവൈത്ത്

കു​വൈ​ത്ത്​ സി​റ്റി: കുവൈത്തിൽ വി​ദേ​ശി​ക​ളു​ടെ ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സ്​ ഫീ​സ്​ കു​ത്ത​നെ വർദ്ധിപ്പിക്കാനൊരുങ്ങുന്നതായി റിപ്പോർട്ട്. ആരോഗ്യ മ​ന്ത്രാ​ല​യ​വൃ​ത്ത​ങ്ങ​ളെ ഉദ്ധരിച്ച് അൽ ഖബസ് ദിനപത്രമാണ് ഇത് സംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തത്.

ജനുവരി 2020 മുതൽ ഇൻഷുറൻസ് ഫീ ഘട്ടം ഘട്ടംയായി വർദ്ധിപ്പിച്ച് 2026 ആവുബോഴേക്കും 190 ദീനാറാക്കി ഉയർത്താനാണ് തീരുമാനം. ഇത് പ്രകാരം ഇ​പ്പോ​ൾ വ​ർ​ഷ​ത്തി​ൽ 50 ദീനാറുള്ള പ്രീമിയം 2020 ജ​നു​വ​രി​യി​ൽ 130 ദീ​നാ​റാ​യി ഉയർത്തും. തു​ട​ർ​ന്ന്​ 2022/23 ൽ 150​ഉം 2024/25 ൽ 170 ​ഉം 2026/27 ൽ 190 ​ദീ​നാ​റാ​യും വ​ർ​ധി​പ്പി​ക്കാ​നാ​ണ്​ ആ​ലോ​ചി​ക്കു​ന്ന​ത്. ഇൻഷുറൻസ് ഫീ കുത്തനെ വർദ്ധിപ്പിക്കുന്നത് വിദേശികൾക്ക് ക​ന​ത്ത പ്ര​ഹ​ര​മാ​കും.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group