“കൊളത്തൂർ ടി മൗലവി: മൗലിക പ്രതിഭ” ഫിറ്റ് ജിദ്ദ ചിന്ത സദസ്സ്
ജിദ്ദ : പണ്ഡിതനും ചിന്തകനും പ്രഭാഷകനും ഭരണാധികാരിയും വിദ്യാഭ്യാസ പ്രവർത്തകനും അധ്യാപകനുമായ ഒരു മൗലിക പ്രതിഭയെ യാണ് കൊളത്തൂർ ടി.മുഹമ്മദ് മൗലവിയുടെ വിയോഗം മൂലം നഷ്ടമായതെന്ന് കെ എം സി സി ജിദ്ദ സെന്ററൽ കമ്മിറ്റി ജനറൽ സെക്രട്ടറി അബൂബക്കർ അരിമ്പ്ര പറഞ്ഞു. മലപ്പുറം ജില്ലാ കെ എം സി സി ക്കു കീഴിലുള്ള ഫോറം ഫോർ ഇന്നൊവേറ്റീവ് തോട്സ്(ഫിറ്റ് ജിദ്ദ ) നടത്തിയ ‘കൊളത്തൂർ മൗലവി; ഒരു മൗലിക പ്രതിഭ ‘എന്ന ചിന്ത സദസ്സ് ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മുസ്ലിം രാഷ്ട്രീയത്തിന്റെ ആശയങ്ങളും മാപ്പിള മുസ്ലിംങ്ങളുടെ വീര ചരിത്രങ്ങളും ലളിതവും വസ്സ്തുനിഷ്ഠമായും ശ്രോതാക്കളോടു സംവദിക്കുന്ന അദ്ദേഹം ചരിത്ര വിജ്ഞാനത്തിൽ സഞ്ചരിക്കുന്ന വിജ്ഞാന കോശമായിരുന്നുവെന്ന് അബൂബക്കർ അരിമ്പ്ര പറഞ്ഞു. മുസ്ലിം ലീഗ് പാർട്ടി ക്കു വേണ്ടി ഏഴു ദശാബ്ദ കാലം രാപ്പകലിലല്ലാതെ പ്രവർത്തിച്ച നേതാവും, പാർട്ടിപ്രവർത്തകർക്കു ചരിത്രമറിഞ്ഞുള്ള രാഷ്ട്രീയ വിദ്യാഭ്യാസം നൽകിയ ഗുരുനാഥനമായിരുന്നു കൊളത്തൂർ മൗലവി എന്ന് സദസ്സിൽ പ്രസംഗിച്ച കെ എം സി സി സി സെന്ററൽ കമ്മിറ്റി വൈസ് പ്രസിഡന്റ് വി പി മുസ്തഫ പറഞ്ഞു.
ഷറഫിയ അൽ റയാൻ ക്ലിനിക് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ഫിറ്റ് ജനറൽ സെക്രട്ടറി ഇസ്ഹാഖ് പൂണ്ടോളി അദ്യക്ഷത വഹിച്ചു. കെ എം സി സി പാലക്കാട് ജില്ലാ പ്രസിഡന്റ് ടി പി ഷുഹൈബ്, സെന്ററൽ കമ്മിറ്റി വൈസ് പ്രസിഡന്റ് പി സി എ റഹ്മാൻ, കെ എം സി സി മലപ്പുറം ജില്ലാ ആക്ടിങ് പ്രസിഡന്റ് വി പി ഉനൈസ്, വൈസ് പ്രസിഡന്റ് ഇല്യാസ് കല്ലിങ്ങൽ, ജലാൽ തേഞ്ഞിപ്പലം, ഫിറ്റ് അംഗങ്ങളായ നാസർ കലിങ്ക പാടം, ജാഫർ വെന്നിയൂർ, മുഹമ്മദ് കുട്ടി തറമ്മൽ എന്നിവർ ചിന്തകൾ പങ്കു വെച്ചു. ഫിറ്റ് വിഷൻ ഡയറക്ടർ മുസ്തഫ വാക്കാലൂർ സംഗ്രഹ പ്രഭാഷണം നടത്തി.
സെക്രട്ടറിയേറ്റ് അംഗങ്ങളായ അബു കാട്ടുപാറ, നൗഫൽ ഉള്ളാടൻ, ഉനൈസ് കരിമ്പിൽ, ബഷീറലി എം പി എന്നിവർ പരിപാടിക്ക് നെത്ര്വതം നൽകി. ഫിറ്റ് റിസേർച് ആൻഡ് സ്റ്റഡീസ് ഡയറക്ടർ പി വി ഷഫീഖ് സ്വാഗതവും സെക്രട്ടേറിയറ്റ് അംഗം കെ എൻ എ ലത്തീഫ് നന്ദിയും പറഞ്ഞു .
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
