Sunday, September 22, 2024
JeddahTop Stories

ജിദ്ദയിൽ മലയാള സിനിമ ലൂസിഫർ പ്രദർശനത്തിനെത്തുന്നു.

ജിദ്ദ: ജിദ്ദയിൽ മലയാള സിനിമ പ്രദർശനത്തിനെത്തുന്നതായി വിവരം. മോഹൻലാലി​ൻറ്റെ ‘ലൂസിഫർ’ എന്ന സൂപ്പർഹിറ്റ് സിനിമയാണ് ജിദ്ദയിൽ പ്രദർശനത്തിനെത്തുന്നത്. റെഡ് സീ മാളിലുള്ള വോക്‌സ് സിനിമാസ്സിൽ ആണ് പ്രദർശനം. ആദ്യമായാണ് ജിദ്ദയിൽ മലയാള സിനിമ പ്രദർശനത്തിനെത്തുന്നത്. വോക്‌സ് സിനിമാസിന്റെ വെബ്‌സൈറ്റിൽ, ഉടൻ പ്രദര്ശനത്തിനെത്തുന്ന സിനിമകളുടെ ലിസ്റ്റിൽ ലൂസിഫറും സ്ഥാനം പിടിച്ചിട്ടുണ്ട്. വെബ്സൈറ്റിലെ വിവരമനുസരിച്ച്, ഏപ്രിൽ 11 നാണ് പ്രദർശനം ആരംഭിക്കുന്നത്. കുടുംബങ്ങൾക്കും, പുരുഷന്മാർക്കും വേറെ വേറെ സ്‌ക്രീനുകളിലാണ് പ്രദർശനം.

35 വർഷത്തോളം നീണ്ട സിനിമാവിലക്കിന്​ ശേഷം കഴിഞ്ഞ വർഷം മുതലാണ് സൗദിയിൽ വീണ്ടും സിനിമ തീയേറ്ററുകൾക്ക് അനുമതി ലഭിച്ചു തുടങ്ങിയത്. 2019 ജനുവരിയിലാണ് ജിദ്ദയിൽ ആദ്യമായി നിനിമാ തിയേറ്റർ തുറന്നത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q