Sunday, November 24, 2024
KuwaitTop Stories

മാധ്യമ സ്വാതന്ത്ര്യം; ഗൾഫ് രാജ്യങ്ങളിൽ കുവൈത്തിന് ഒന്നാം സ്ഥാനം

കുവൈത്ത് സിറ്റി: ഗൾഫ് രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ മാധ്യമ സ്വാതന്ത്ര്യമുള്ള രാജ്യം കുവൈത്ത്. ലോക മാധ്യമ സ്വാതന്ത്ര്യത്തെ അടിസ്ഥാനമാക്കി റിപ്പോർട്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സ് പുറത്തു വിട്ട റിപ്പോർട്ട് പ്രകാരം ആഗോളതലത്തിൽ 108 ആം സ്ഥാനത്തുള്ള കുവൈത്താണ് ഗൾഫ് രാജ്യങ്ങളിൽ ഒന്നാം സ്ഥാനത്ത്. ഖത്തർ രണ്ടാം സ്ഥാനവും, ഒമാൻ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ആഗോളതലത്തിൽ ഖത്തർ 128ആം സ്ഥാനത്തും, ഒമാൻ 132ആം സ്ഥാനത്തുമാണ്.

അറബ് ലോകത്ത് കുവൈത്തിന് അഞ്ചാം സ്ഥാനമാണുള്ളത്. കൊമറോസ്, ടുണീഷ്യ, മൗറിത്താനിയ, ലബനാൻ എന്നിവയാണ് കുവൈത്തിന് മുൻപിലുള്ള അറബ് രാജ്യങ്ങൾ. തുടർച്ചയായ മൂന്നാം വർഷവും നോർവേ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഫിൻലൻഡ്‌, സ്വീഡൻ, നെതർലൻഡ്‌സ്‌, ഡെൻമാർക്ക്‌ എന്നിവയാണ് യഥാക്രമം രണ്ടു മുതൽ അഞ്ച് വരെ സ്ഥാനങ്ങളിലുള്ളത്. ഗൾഫ് രാജ്യങ്ങളിലെ ആദ്യ മൂന്ന് സ്ഥാനക്കാർക്കും പുറകിലാണ് ഇന്ത്യയുടെ സ്ഥാനം. 180 രാജ്യങ്ങളുടെ പട്ടികയിൽ 140ആം സ്ഥാനത്താണ് ഇന്ത്യ.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa