Sunday, November 24, 2024
KuwaitTop Stories

കുവൈത്തിൽ കുടുംബങ്ങൾ താമസിക്കുന്ന മേഖലയിലെ ബാച്ചിലേഴ്‌സിനെതിരെ പരാതി

കുവൈത്ത് സിറ്റി: കുടുംബങ്ങൾ താമസിക്കുന്ന മേഖലകളിൽ നിന്നും ബാച്ചിലേഴ്‌സിനെ ഒഴിപ്പിക്കാൻ മുബാറക് അൽ-കബീർ ഗവർണർ മഹമൂദ് ബുഷെഹ്രി ബന്ധപ്പെട്ട അധികാരികളോട് ആവശ്യപ്പെട്ടു. ഇവിടെ താമസിക്കുന്ന സ്വദേശി കുടുംബങ്ങളിൽ നിന്നും നിരവധി പരാതികൾ ഉയർന്ന സാഹചര്യം കണക്കിലെടുത്താണ് ഈ മേഖലയിൽ നിന്നും ബാച്ചലേഴ്‌സിനെ ഒഴിവാക്കാൻ ഗവർണർ അധികാരികളോട് ആവശ്യപ്പെട്ടത്.

നിരവധി ആളുകൾ പരാതി പറഞ്ഞത് കണക്കിലെടുത്ത് എത്രയും പെട്ടന്ന് മേഖലയിലെ പൗരന്മാരുടെ ആശങ്കക്ക് പരിഹാരം കാണണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മേഖലയിൽ താമസിക്കുന്ന ബാച്ചലേഴ്‌സിനെതിരെയും അവർക്ക് താമസിക്കാൻ വീടുകൾ വാടകക്ക് കൊടുക്കുന്നവർക്കെതിരെയും നിയമ നടപടികൾ സ്വീകരിക്കാൻ എല്ലാവിധ സഹകരണങ്ങളും ഗവർനറേറ്റിന്റെ ഭാഗത്ത് നിന്നുണ്ടാവുമെന്ന് അദ്ദേഹം ഉറപ്പു നൽകി

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa