എല്ലാ ശ്രമങ്ങളും പരാജയം; സൗദിയിൽ നിന്നും ജെറാദുകൾ കൂട്ടത്തോടെ കുവൈത്തിലെത്തി
കുവൈത്ത് സിറ്റി: സൗദിയിൽ നിന്നും മഞ്ഞ ജെറാദുകൾ കൂട്ടത്തോടെ കുവൈത്തിലെത്തി. കൃഷി വകുപ്പിന്റെയും, ഫിഷറീസ് വകുപ്പിന്റെയും നേതൃത്വത്തിൽ ഇവയെ തടയാനുള്ള കഠിന ശ്രമം നടക്കുന്നതിനിടിയിലാണ് ഇതിനെ തരണം ചെയ്തുകൊണ്ട് ജെറാദ് എന്നറിയപ്പെടുന്ന വെട്ടുകിളികൾ കൂട്ടത്തോടെ വഫ്ര ഫാമിൽ എത്തിയത്.
നിരവധി ഫാമുകളിൽ വലിയ നാശ നഷ്ടങ്ങൾ ഇവ വരുത്തിയതായി അൽ ഖബസ് ദിനപത്രം റിപ്പോർട്ട് ചെയ്തു. കൂട്ടത്തോടെ എത്തിയ ഇവ തക്കാളി, ഗ്രാമ്പൂ, തുടങ്ങി നിരവധി കൃഷികൾ നശിപ്പിച്ചു. ഇതിനു പുറമെ നിറമെ ഹൈഡ്രോപോണിക് ഫാമുകൾക്ക് നേരെയുണ്ടായ ആക്രമണത്തിൽ നിരവധി മെറ്റിരിയലുകൾ നശിച്ചിട്ടുണ്ട്. ഇത് വിപണിയിൽ പച്ചക്കറിയുടെ വില ഉയർത്താൻ കാരണമായേക്കും.
കഴിഞ്ഞ ദിവസം യെമെനിൽ നിന്നും കൂട്ടത്തോടെ ജെറാദുകൾ സൗദിയിലേക്ക് വരുന്നത് കണക്കിലെടുത്ത് സൗദിയുലെ നജ്‌റാൻ, ദവാസിർ, ശറൂറ എന്നീ ഭാഗങ്ങളിലുള്ളവർക്ക് അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa